എം.പി.വീരേന്ദ്രകുമാർ സോഷ്യലിസ്റ്റ് പ്രതിഭ പുരസ്കാരം ചാരുപാറ രവിക്ക്
Tuesday 25 June 2024 1:13 AM IST
തിരുവനന്തപുരം: എം.പി.വീരേന്ദ്രകുമാർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ എം.പി.വീരേന്ദ്രകുമാർ സോഷ്യലിസ്റ്റ് പ്രതിഭ പുരസ്കാരം ചാരുപാറ രവിയ്ക്ക്. 10,001രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജൂലായ് 22ന് രാവിലെ 11ന് പ്രസ് ക്ളബിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും. വലിയശാല നീലകണ്ഠൻ(ചെയർമാൻ),അഡ്വ.തോമസ് ജെയിംസ്,ബി. ഹീരലാൽ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് ചീരാണിക്കര സുരേഷ് അറിയിച്ചു.