നിമിഷപ്രിയയുടെ മോചനം: രണ്ടാംഘട്ട തുക സമാഹരിച്ചു

Tuesday 25 June 2024 12:34 AM IST

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി സമവായ ചർച്ചകൾക്കായുള്ള തുകയുടെ രണ്ടാം ഘട്ടമായ ഇരുപതിനായിരം ഡോളറും (16.71 ലക്ഷം രൂപ) സമാഹരിച്ച് ആക്ഷൻ കൗൺസിൽ. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നേരത്തെ ആദ്യഗഡുവായ 16,71,000 രൂപ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. ഇപ്പോൾ സമാഹരിച്ച തുകയും വൈകാതെ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.തുക ജിബൂട്ടിയിലെ എംബസിക്ക് കൈമാറും.

ഗോത്രത്തലവൻമാരുമായുള്ള പ്രാരംഭ ചർച്ചകൾക്ക് ശേഷമാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം ബ്ലഡ് മണി സംബന്ധിച്ച തീരുമാനമെടുക്കുക. നിമിഷയുടെ അമ്മ പ്രേമകുമാരിയും സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമും യമനിൽ രണ്ട് മാസത്തോളമായി മോചന ശ്രമങ്ങളിലാണ്.

Advertisement
Advertisement