'ഓൺലൈൻ ട്രേഡിംഗ് സുരക്ഷിതമാക്കണം'

Tuesday 25 June 2024 12:38 AM IST

കൊച്ചി: ഓൺലൈൻ ട്രേഡിംഗ് നടത്തുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുന്നതും അവർക്കെതിരെ അന്യായമായി കേസെടുക്കുന്നതും സർക്കാർ ഗൗരവത്തോടെ കാണണമെന്നും ആഭ്യന്തര വകുപ്പും ഐ.ടി വകുപ്പും പഠനം നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും വെർച്വൽ ഡിജിറ്റൽ അസറ്റ്‌സ് ട്രേഡേഴ്‌സ് ആൻഡ് ബാങ്ക് അക്കൗണ്ട്‌സ് ഹോൾഡേഴ്‌സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. സ്റ്റോക്ക് മാർക്കറ്റിലും ക്രിപ്റ്റോയിലും മറ്റും വ്യാപാരം നടത്തുന്നവരുടെ അക്കൗണ്ടിലേക്ക് പണം വരുന്നതിന് പിന്നാലെ അന്യസംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്യുന്ന കേസുകൾ കേരളത്തിൽ വർദ്ധിക്കുകയാണെന്ന് ജനറൽ സെക്രട്ടറി വി.എച്ച്. അബ്ദുൾ ജബ്ബാർ, പി.എ. ഷമീർ, സി. മുഹമ്മദ് ഇക്ബാൽ എന്നിവർ പറഞ്ഞു.

Advertisement
Advertisement