സപ്ലൈകോ 50ാം വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് ആരംഭം

Tuesday 25 June 2024 1:40 AM IST

തിരുവനന്തപുരം: സപ്ലൈകോയുടെ 50-ാം വാർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അയ്യങ്കാളി ഹാളിൽ ഉച്ചയ്ക്ക് 12.15ന് നടക്കുന്ന യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷനായിരിക്കും. ഇതോടനുബന്ധിച്ച് ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ശ്രീ.വി. ശിവൻകുട്ടി നിർവ്വഹിക്കും. മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എ മാരായ കടകംപള്ളി സരേന്ദ്രൻ, വി.കെ പ്രശാന്ത് എന്നിവർ പങ്കെടുക്കും.