'നല്ല മനുഷ്യനാകാൻ പുസ്തകവായന'
കൊച്ചി: മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം നല്ല മനുഷ്യനായിത്തീരുക എന്നത് മാത്രമാണെന്ന് പ്രൊഫ. എം.കെ.സാനു പറഞ്ഞു. നല്ല മനുഷ്യനാവാനുള്ള ഏറ്റവും വലിയ പ്രേരകശക്തി വായനയാണ്. വായിച്ച് വളരുമ്പോൾ മനസ് സ്നേഹത്തിന്റെ നീർച്ചാലുകൾ വെട്ടിത്തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. വായനാ വാരാഘോഷത്തിന്റെ ഭാഗമായി ഡി.സി.സി സബർമതി പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'വായനയുടെ വാതായനങ്ങൾ' സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രൊഫ. തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഡോ.എം.സി. ദിലീപ്കുമാർ, ഡോ.ടി.എസ് ജോയി, ജാക്സൺ തോട്ടുങ്കൽ, ടി.കെ ജോസഫ് എന്നിവർ സംസാരിച്ചു.