ശൃഖ കിരൺ ലുലു ഫൺടൂറ ലിറ്റിൽ സ്റ്റാർ വിജയ്

Tuesday 25 June 2024 12:30 PM IST

കൊച്ചി: കുഞ്ഞുതാരങ്ങൾക്ക് സൂപ്പർതാരങ്ങളാകാൻ അവസരമൊരുക്കിയ ലുലു ഫൺടുറ ലിറ്റിൽ സ്റ്റാറിൽ തിരുവനന്തപുരം സ്വദേശി ശൃഖ കിരൺ ഒന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം. അങ്കമാലി സ്വദേശി ജാക്‌സൺ ഫിലിപ്പ് രണ്ടാം സ്ഥാനവും ചോറ്റാനിക്കര സ്വദേശി സി.എസ്. ശ്രീഹരി മൂന്നാം സ്ഥാനവും നേടി. മുഖ്യാതിഥിയായ നടി നമിത പ്രമോദ് കുട്ടികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും നൽകി.

സിനിമാ താരങ്ങളായ ഗോകുൽ സുരേഷും അനാർക്കലി മരക്കാരും ചേർന്ന് ഫൈനലിസ്റ്റുകൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മീനാക്ഷി രവീന്ദ്രൻ, രാഖിമ ശ്രീജിത്ത്, വി. വിവേകാനന്ദ് എന്നിവരായിരുന്നു വിധികർത്താക്കൾ.

കൊച്ചി ലുലുവിൽ നടന്ന ടാലന്റ് ഹണ്ടിൽ 1000ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ലുലു ഇന്ത്യ കൊമേഴ്‌സ്യൽ മാനേജർ സാദിഖ് കാസിം, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, സീനിയർ ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ, ഫൺടൂറ ജനറൽ മാനേജർ അംബികാപതി , സജീവ് ജോർജ്എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Advertisement
Advertisement