കോഴിക്കോട്, വടകര തോൽവി: അടിത്തട്ടിൽ നിന്ന് പഠിക്കാൻ സി.പി.എം

Tuesday 25 June 2024 12:31 AM IST

കോഴിക്കോട്: ജില്ലയിൽ നാലാംതവണയും പാർട്ടി നേരിടുന്ന കനത്ത തോൽവിയുടെ ആഴം അടിത്തട്ടിൽ നിന്ന് പഠിക്കാൻ ജില്ലാകമ്മിറ്റി. ജില്ലാസെക്രട്ടേറിയറ്റിലും പിന്നാലെ രണ്ടുദിവസം ചേർന്ന ജില്ലാകമ്മിറ്റിയിലുംപാർട്ടി സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ശൈലിക്കും നേരെ വിമർശനമുയർന്നു.

ന്യൂനപക്ഷവിഭാഗങ്ങളുടെ ക്ഷേമത്തിനായി സമയം നീക്കിവയ്ക്കുമ്പോൾ തീർത്തും ദുർബലരായ ഭൂരിപക്ഷ സമുദായത്തിലെ ഈഴവരാദി പിന്നാക്ക, പട്ടികവിഭാഗങ്ങളെയും മറന്നുപോയതും ക്ഷേമ പെൻഷനടക്കം മുടങ്ങുമ്പോഴും അത്തരം അടിസ്ഥാനപ്രശ്‌നങ്ങളിൽ നിന്ന് പാർട്ടി പിറകോട്ടുപോയതും പരാജയത്തിന്റെ ആക്കം കൂട്ടിയെന്ന് വിമർശനമുണ്ടായി. ഇത്തരമൊരു പശ്ചാത്തലത്തിലാണ് അടിത്തട്ടിലെ ചോർച്ച കൃത്യമായി ഓരോ ബ്രാഞ്ചും ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റികളും പ്രത്യേകമായി പഠിച്ച് റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശമുണ്ടായത്.4500ഓളം ബ്രാഞ്ച് കമ്മറ്റികളും 275ഓളം ലോക്കൽ കമ്മറ്റികളും 16 ഏരിയാ കമ്മിറ്റികളുമാണ് കോഴിക്കോട്ടുള്ളത്. കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടുചോർച്ചയുടെ ബൂത്ത് തിരിച്ചുള്ള കണക്കുകൾ അവതരിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

വടകരയിൽ ഇത്തവണ അനുകൂലമായ സാഹചര്യമെല്ലാമുണ്ടായിട്ടും പാർട്ടി വോട്ടുകൾ പോലും പെട്ടിയിലാക്കാൻ കഴിഞ്ഞില്ല. കെ.കെ. ശൈലജയെന്ന മികച്ച സ്ഥാനാർത്ഥിയെ രംഗത്തിറക്കി പോരാട്ടം കടുപ്പിച്ച വടകരയിൽ 1,14,506 വോട്ടിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ പി.ജയരാജൻ കെ.മുരളീധരനോട് പരാജയപ്പെട്ടത് 84,663 വോട്ടിനാണ്. എന്നും ചുവപ്പിനെ തുണച്ചിരുന്ന കൂത്തുപറമ്പും പേരാമ്പ്രയും കൊയിലാണ്ടിയുമെല്ലാം ഇക്കുറി കൈവിട്ടു. തലശ്ശേരിയിൽ മാത്രം നേരിയ ഭൂരിപക്ഷം. എഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും ലീഡുണ്ടാക്കാനായില്ല.

കോഴിക്കോട് മണ്ഡലത്തിൽ എവിടെ നിന്നൊക്കെ വോട്ട് ചോർന്നുവെന്നത് സംബന്ധിച്ച് ഗൗരവകരമായ വിശദീകരണം പാർട്ടി കേന്ദ്രകമ്മിറ്റി അംഗം എളമരംകരീം യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കരീമിനെ നാലാമൂഴത്തിൽ എം.കെ.രാഘവൻ പരാജയപ്പെടുത്തിയത് 1,46,176 വോട്ടിന്. കഴിഞ്ഞ തവണ എം.എൽ.എയായിരുന്ന എ.പ്രദീപ്കുമാർ മത്സരിച്ചപ്പോൾ രാഘവന് കിട്ടിയ ഭൂരിപക്ഷം 85,225 . കഴിഞ്ഞ തവണ ഭൂരിപക്ഷം കിട്ടിയ എലത്തൂരും കോട്ടകളായ ബേപ്പൂരും ബാലുശ്ശേരിയുമെല്ലാം സി.പി.എമ്മിനെ കൈവിട്ടു.

തോ​ൽ​വി​ക്ക് ​കാ​ര​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് :ചാ​ഴി​കാ​ടൻ

കോ​ട്ട​യം​ ​:​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​ക​ന​ത്ത​ ​തോ​ല്‍​വി​യ്ക്ക് ​കാ​ര​ണം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ടെ​ന്ന് ​ആ​ഞ്ഞ​ടി​ച്ച് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​(​എം​)​ ​സ്റ്റി​യ​റിം​ഗ് ​ക​മ്മി​റ്റി​യി​ൽ​ ​കോ​ട്ട​യ​ത്തെ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന​ ​തോ​മ​സ് ​ചാ​ഴി​കാ​ട​ൻ.​ ​മു​ഖ്യ​ന്ത്രി​യെ​ ​ഒ​റ്റ​തി​രി​ഞ്ഞ് ​ആ​ക്ര​മി​ക്കു​ന്ന​ത് ​ശ​രി​യ​ല്ലെ​ന്ന​ ​മൃ​ദു​സ​മീ​പ​നം​ ​ചെ​യ​ർ​മാ​ൻ​ ​ജോ​സ് ​കെ​ ​മാ​ണി​ ​സ്വീ​ക​രി​ച്ച​പ്പോ​ഴാ​ണി​ത്. പാ​ലാ​യി​ൽ​ ​ന​വ​കേ​ര​ള​സ​ദ​സി​ൽ​ ​റ​ബ​ർ​ ​വി​ല​ ​കു​റ​ഞ്ഞ​ത​ട​ക്കം​ ​ജ​ന​കീ​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​വെ​ളി​പ്പെ​ടു​ത്തി​യ​ ​ത​നി​ക്കെ​തി​രെ​ ​പൊ​തു​വേ​ദി​യി​ൽ​ ​പ​ര​സ്യ​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​ന​ട​ത്തി​യ​ ​ശാ​സ​ന​ ​തോ​ല്‍​വി​ക്ക്ആ​ക്കം​കൂ​ട്ടി​യെ​ന്ന് ​ചാ​ഴി​കാ​ട​ൻ​ ​പ​റ​ഞ്ഞു.​ 2019​ ​ൽ​ ​വി.​എ​ന്‍.​വാ​സ​വ​ന്‍​ ​എ​ല്‍.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​പ്പോ​ള്‍​ ​ല​ഭി​ച്ച​ ​പ​ര​മ്പ​രാ​ഗ​ത​ ​വോ​ട്ടു​ക​ൾ​ ​പോ​ലും​ ​ഇ​ത്ത​വ​ണ​ ​ല​ഭി​ച്ചി​ല്ലെ​ന്ന് ​യോ​ഗ​ത്തി​ൽ​ ​വി​മ​ർ​ശ​ന​മു​ണ്ടാ​യി.​ ​ഇ​തോ​ടെ​ ​ജോ​സ് ​ഇ​ട​പെ​ട്ടു.​ ​എ​ല്‍.​ഡി.​എ​ഫ് ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​നേ​രി​ട്ട​തി​നാ​ൽ​ ​തോ​ല്‍​വി​യ്ക്ക് ​കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്.​ ​മ​ല​യോ​ര​ ​ക​ർ​ഷ​ക​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ൾ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​പ​രി​ഹ​രി​ക്കാ​ത്ത​ത് ​തി​രി​ച്ച​ടി​യാ​യെ​ന്ന് ​സി.​പി.​ഐ​ ​ഭ​രി​ക്കു​ന്ന​ ​റ​വ​ന്യു​ ​വ​കു​പ്പി​നെ​തി​രെ​ ​ഒ​ളി​യ​മ്പും​ ​ജോ​സ് ​തൊ​ടു​ത്തു​ ​വി​ട്ടു.​ .