35 കാറ്റഗറികളിലേക്ക് പി.എസ്.സി വിജ്ഞാപനം
തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ്, ഓപ്പറേറ്റർ, യൂണിവേഴ്സിറ്റികളിൽ സിസ്റ്റം മാനേജർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന), ഭക്ഷ്യസുരക്ഷാ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 തുടങ്ങി 35 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി, എൻഡോക്രൈനോളജി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ - ടർണിംഗ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അറ്റൻഡർ തുടങ്ങിയവയും ഉൾപ്പെടുന്നു.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പ്ലംബർ (കാറ്റഗറി നമ്പർ 715/2023), കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ പ്രൊജക്ഷൻ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 695/2023), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റിൽ അസിസ്റ്റന്റ് ഗ്രേഡ് 2/ജൂനിയർ അസിസ്റ്റന്റ് (പാർട്ട് 3, സൊസൈറ്റി കാറ്റഗറി) - ഒന്നാം എൻ.സി.എ.- എൽ.സി/ആംഗ്ലോ ഇന്ത്യൻ (കാറ്റഗറി നമ്പർ 283/2023), കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ) ക്ലാർക്ക് (പാര്‍ട്ട് 1, 2) (ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 262/2023, 263/2023), കേരള വാട്ടർ അതോറിട്ടിയിൽ സർവ്വേയർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 683/2023), കേരള കേര കർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) അസിസ്റ്റന്റ്/കാഷ്യർ (പാർട്ട് 1- ജനറൽ കാറ്റഗറി, പാർട്ട് 2- സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 95/2023, 96/2023), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്കിൽ അസിസ്റ്റന്റ് (പാർട്ട് 2, സൊസൈറ്റി കാറ്റഗറി)- ഒന്നാം എൻ.സി.എ വിശ്വകർമ്മ (കാറ്റഗറി നമ്പർ 549/2023), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിൽ അസിസ്റ്റന്റ് (പാർട്ട് 2, സൊസൈറ്റി കാറ്റഗറി)- ഒന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 547/2023) എന്നി തസ്തികകളിലേക്ക് സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കും.
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 701/2023), കേരള കേര കർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (പാർട്ട് 1- ജനറൽ കാറ്റഗറി, പാർട്ട് 2- സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 300/2023, 301/2023), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്കിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി.) (പാർട്ട് 1- ജനറൽ കാറ്റഗറി, പാർട്ട് 2- സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 691/2023, 692/2023). കേരളത്തിലെ സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ഡ്രൈവർ (ജനറൽ കാറ്റഗറി) - എൻ.സി.എ - ഒ.ബി.സി (കാറ്റഗറി നമ്പർ 456/2023) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.