മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ കയറ്റുമതിയുമായി സഹകരണ വകുപ്പ്

Tuesday 25 June 2024 12:37 AM IST

കൊച്ചി: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ മൂല്യവർദ്ധിത കാർഷിക ഉത്പന്നങ്ങൾ അമേരിക്ക, യുറോപ്പ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യും. 30 സഹകരണ സ്ഥാപനങ്ങളാണ് മൂല്യവർദ്ധിത കാർഷിക ഉത്പന്നങ്ങൾ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നത്. മൂന്ന് സഹകരണ സംഘങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് ആദ്യമായി കയറ്റുമതി ചെയ്യുന്നത്. അടുത്ത മാസം 30 സഹകരണ സ്ഥാപനങ്ങളുടെയും ഉത്പ്പന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. കയറ്റുമതി ഇന്ന് രാവിലെ 10ന് വല്ലാർപാടം കണ്ടെയ്നർ ട്രാൻസ്ഷിപ്പ് ടെർമിനലിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ ഫ്ളാഗ് ഒഫ് ചെയ്യും. സഹകരണ വകുപ്പ് സെക്രട്ടറി ഡോ.രത്തൻ യു. ഖേൽക്കർ, സഹകരണ വകുപ്പ് രജിസ്ട്രാർ ടി.വി സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.

ഉത്പന്നങ്ങൾ

  • വാരപ്പെട്ടി സംഘത്തിന്റെ മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക
  • കാക്കൂർ സംഘത്തിന്റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി