പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; മന്ത്രി വിദ്യാർത്ഥികളെ സ്വീകരിച്ചു

Tuesday 25 June 2024 12:00 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 3,45,475 വിദ്യാർത്ഥികൾ ക്ലാസുകളിലെത്തി. ഹയർ സെക്കൻഡറി യിൽ 324085ഉം വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 21,390 വിദ്യാർത്ഥികളും എത്തി.

2076 സർക്കാർ/എയിഡഡ്/ അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് പ്ളസ്‌വൺ ക്ലാസുകൾ ആരംഭിച്ചത്. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികളെ സ്വീകരിച്ചു.

മി​ൽ​മ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ
സ​മ​രം​ ​പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മി​ൽ​മ​യി​ലെ​ ​ട്രേ​‌​ഡ് ​യൂ​ണി​യ​നു​ക​ൾ​ ​ഇ​ന്ന​ലെ​ ​അ​ർ​ദ്ധ​രാ​ത്രി​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കാ​നി​രു​ന്ന​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​ ​ശ​മ്പ​ള​ ​വ​ർ​ദ്ധ​ന​വ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ദീ​ർ​ഘ​കാ​ല​ ​ക​രാ​ർ​ ​വ്യ​വ​സ്ഥ​ക​ൾ​ ​ഉ​ട​ൻ​ ​ന​ട​പ്പാ​ക്കാ​മെ​ന്ന​ ​മാ​നേ​ജ്മെ​ന്റി​ന്റെ​ ​ഉ​റ​പ്പി​നെ​ ​തു​ട​ർ​ന്ന്,.​ ​ലേ​ബ​ർ​ ​ക​മ്മി​ഷ​ണ​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​കൂ​ടി​യ​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം..
അ​ടു​ത്ത​ ​മാ​സം​ 15​ന് ​മു​ൻ​പാ​യി​ ​ക​രാ​ർ​ ​വ്യ​വ​സ്ഥ​ക​ൾ​ ​ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് ​മാ​നേ​ജ്മ​ന്റി​ന്റെ​ ​ഉ​റ​പ്പ്.
യോ​ഗ​ത്തിൽമി​ൽമ എം.​ഡി​ ​ആ​സി​ഫ്.​കെ.​യൂ​സ​ഫ്,​ ​ചെ​യ​ർ​മാ​ൻ​ ​കെ.​എ​സ് ​മ​ണി,​ ​റീ​ജി​യ​ണ​ൽ​ ​കോ​ഓ​പ്പ​റേ​റ്റീ​വ് ​മാ​ർ​ക്ക​റ്റിം​ഗ് ​ഫെ​ഡ​റേ​ഷ​ൻ​ ​ചെ​യ​ർ​മാ​ന്മാ​രാ​യ​ ​ഡോ.​മു​ര​ളി.​പി,​ ​കെ.​സി.​ജെ​യിം​സ്,​ ​വി​ൽ​സ​ൺ​ ​ജെ.​പി​ ​എ​ന്നി​വ​രും​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​നു​ക​ളെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​എ.​ബാ​ബു,​ ​ശ്രീ​കു​മാ​ര​ൻ​ ​എം.​എ​സ്,​ ​പി.​കെ​ ​ബി​ജു​ ​(​സി.​ഐ.​ടി.​യു​),​ ​ഭു​വ​ന​ച​ന്ദ്ര​ൻ​ ​നാ​യ​ർ,​ ​എ​സ് ​സു​രേ​ഷ്‌​കു​മാ​ർ​ ​(​ഐ.​എ​ൻ.​ടി.​യു.​സി​),​ ​കെ.​എ​സ് ​മ​ധു​സൂ​ദ​ന​ൻ,​ ​എ​സ് ​സു​രേ​ഷ് ​കു​മാ​ർ​ ​(​എ.​ഐ.​ടി.​യു.​സി​)​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.

വാ​ട​ക​ ​ഗ​ർ​ഭ​ധാ​ര​ണ​ത്തി​നും
180​ ​ദി​വ​സ​ ​പ്ര​സ​വാ​വ​ധി

ന്യൂ​ഡ​ൽ​ഹി​:​ ​വാ​ട​ക​ ​ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ​ ​കു​ട്ടി​ക​ൾ​ ​ജ​നി​ച്ചാ​ലും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ലെ​ ​വ​നി​താ​ ​ജീ​വ​ന​ക്കാ​ർ​ക്ക് 180​ ​ദി​വ​സ​ത്തെ​ ​പ്ര​സ​വാ​വ​ധി​ ​ല​ഭി​ക്കും.​ ​പി​താ​വി​ന് 15​ ​ദി​വ​സ​ത്തെ​ ​പി​തൃ​ത്വ​ ​അ​വ​ധി​ക്കും​ ​അ​ർ​ഹ​ത​യു​ണ്ടാ​കും.​ ​കേ​ന്ദ്ര​ ​പേ​ഴ്സ​ണ​ൽ​ ​മ​ന്ത്രാ​ല​യം​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​വി​‌​ജ്ഞാ​പ​ന​മി​റ​ക്കി.​ ​പ​ര​മാ​വ​ധി​ ​ര​ണ്ടു​ ​കു​ട്ടി​ക​ൾ​ക്കേ​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കൂ.​ ​കു​ട്ടി​ ​ജ​നി​ച്ച​ ​തീ​യ​തി​ ​മു​ത​ൽ​ 6​ ​മാ​സ​ത്തി​നു​ള്ളി​ൽ​ 15​ ​ദി​വ​സ​ത്തെ​ ​അ​വ​ധി​ ​പി​താ​വി​നെ​ടു​ക്കാം.

കു​ട്ടി​ക​ളു​ണ്ടാ​ക്കു​ന്ന​ ​വാ​ഹ​നാ​പ​ക​ടം:
ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ​ ​കേ​സെ​ടു​ക്കാൻ
ജി.​ഡി​ ​രേ​ഖ​ ​മ​തി​യെ​ന്ന് ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ ​വാ​ഹ​ന​മോ​ടി​ച്ചു​ണ്ടാ​കു​ന്ന​ ​അ​പ​ക​ട​ത്തി​ന്റെ​ ​പേ​രി​ൽ​ ​ര​ക്ഷി​താ​ക്ക​ൾ​ക്കോ​ ​വാ​ഹ​ന​ ​ഉ​ട​മ​യ്ക്കോ​ ​എ​തി​രെ​ ​കേ​സെ​ടു​ക്കാൻ
കു​റ്റ​നി​ർ​ണ​യം​ ​വ​രെ​ ​കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി.
കു​ട്ടി​ക​ൾ​ ​കു​റ്റം​ ​ചെ​യ്ത​താ​യി​ ​ജ​ന​റ​ൽ​ ​ഡ​യ​റി​യി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ ​ആ​വ​ശ്യ​മേ​യു​ള്ളൂ​വെ​ന്ന് ​ജ​സ്റ്റി​സ് ​ബെ​ച്ചു​ ​കു​ര്യ​ൻ​ ​തോ​മ​സ് ​വ്യ​ക്ത​മാ​ക്കി.​ ​കു​ട്ടി​ക​ൾ​ ​കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ​ജു​വ​നൈ​ൽ​ ​ജ​സ്റ്റി​സ് ​ബോ​ർ​ഡ് ​പി​ന്നീ​ട് ​ക​ണ്ടെ​ത്തി​യാ​ൽ​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും​ ​ഉ​ട​മ​യ്ക്കു​മെ​തി​രാ​യ​ ​കേ​സ് ​നി​ല​നി​ൽ​ക്കി​ല്ലെ​ന്നും​ ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.
മൈ​ന​റാ​യ​വ​ർ​ ​ലൈ​സ​ൻ​സി​ല്ലാ​തെ​ ​വാ​ഹ​ന​മോ​ടി​ച്ചു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ​ ​എ​ടു​ത്ത​ ​കേ​സു​ക​ൾ​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഫ​യ​ൽ​ ​ചെ​യ്ത​ ​ഒ​രു​ ​കൂ​ട്ടം​ ​ഹ​ർ​ജി​ക​ൾ​ ​ത​ള്ളി​ക്കൊ​ണ്ടാ​ണ് ​കോ​ട​തി​യു​ടെ​ ​വി​ശ​ദീ​ക​ര​ണം.​ 2019​ൽ​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​നി​യ​മം​ ​ഭേ​ദ​ഗ​തി​ ​ചെ​യ്ത് ​കൂ​ട്ടി​ച്ചേ​ർ​ത്ത​ 199​ ​എ​ ​വ​കു​പ്പ് ​പ്ര​കാ​ര​മാ​ണ് ​കേ​സു​ക​ൾ.
ലൈ​സ​ൻ​സി​ല്ലാ​തെ​ ​കു​ട്ടി​ക​ൾ​ ​വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ​ബാ​ല​നീ​തി​ ​നി​യ​മ​പ്ര​കാ​രം​ ​നി​സ്സാ​ര​ ​കു​റ്റ​കൃ​ത്യ​ത്തി​ലാ​ണ് ​ഉ​ൾ​പ്പെ​ടു​ന്ന​ത്.​ ​ഇ​ത്ത​രം​ ​കേ​സു​ക​ളി​ൽ​ ​കു​ട്ടി​ക​ൾ​ക്കെ​തി​രെ​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യേ​ണ്ട​തി​ല്ല.​ ​ജ​ന​റ​ൽ​ ​ഡ​യ​റി​യി​ൽ​ ​വി​ഷ​യം​ ​രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ​ ​മ​തി.​ ​കു​ട്ടി​ക​ൾ​ ​കു​റ്റ​ക്കാ​രാ​യ​ ​ഇ​ത്ത​രം​ ​കേ​സു​ക​ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​ര​ണ്ട് ​മാ​സ​ത്തി​നു​ള്ളി​ൽ​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ​നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും​ ​കോ​ട​തി​ ​പ​റ​ഞ്ഞു.

Advertisement
Advertisement