മന്ത്രിക്ക് കരിങ്കൊടി: കെ.എസ്.യു നേതാവിന് ജാമ്യം

Tuesday 25 June 2024 12:48 AM IST


തിരുവനന്തപുരം : മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ കരിങ്കൊടി കാട്ടിയ സംഭവത്തിൽ അറസ്റ്റിലായ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിന് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സി. ശ്രീലക്ഷ്മി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

10,000 കോടതിയിൽ കെട്ടിവയ്ക്കണം, എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സമാന കുറ്റകൃത്യത്തിൽ ഏർപ്പെടാൻ പാടില്ല എന്നിവയാണ് ഉപാധികൾ.
ഞായറാഴ്ച മന്ത്രി ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഔദ്യോഗിക വസതിക്കു മുന്നിൽവച്ച് വി. ശിവൻകുട്ടിയുടെ വാഹനം തടഞ്ഞാണ് കെ.എസ്.യു പ്രതിഷേധിച്ചത്. ഇതേത്തുടർന്ന് രാത്രി വീടുവളഞ്ഞ് പൊലീസ് ഗോപുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement
Advertisement