അങ്കമാലിയിൽ വായന വാരാഘോഷം

Wednesday 26 June 2024 12:25 AM IST
അങ്കമാലി ബ്ലോക്ക് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച വായനാവാരാഘോഷം റോജി എം. ജോൺ. എം. എൽ. എ. ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനാവാരാഘോഷം സി.എസ്.എ ഓഡിറ്റോറിയത്തിൽ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോറം ഡയറക്ടർ ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു. കവി സുരേഷ് മൂക്കന്നൂർ പി.എൻ. പണിക്കരെ അനുസ്മരിച്ചു. ശ്രീനി ശ്രീകാലം, എം.പി. ദേവസി എന്നിവരെ കൺവീനർ ടി.എം. വർഗീസ് അനുമോദിച്ചു. കവിസമ്മേളനത്തിൽ മോഹൻ ചെറായി. അഡ്വ. തങ്കച്ചൻ വർഗീസ്, കുൽസും കബീർ, അരുന്ധതി സി.കെ, രാധാകൃഷ്ണൻ ചെങ്ങാട്ട്, ഏല്യാസ് മുട്ടത്തിൽ, കെ.ആർ. സുബ്രൻ, ജോർജ് കോക്കാട്ട്, കെ.വി.എസ് സാബു എന്നിവർ കവിതകൾ അവതരിപ്പിച്ചു.

Advertisement
Advertisement