18 കിലോ മത്സ്യം നശിപ്പിച്ചു
Tuesday 25 June 2024 8:17 PM IST
കൊച്ചി: ജില്ലയിൽ എത്തുന്ന മത്സ്യത്തിന്റെ ഗുണനിലവാരം കണ്ടെത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 18 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. തേവര ഫിഷ് മാർക്കറ്റ്, എറണാകുളം ഫിഷ് മാർക്കറ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 14 കിലോ തിലാപ്പിയ, നാല് കിലോ അയല എന്നിവയാണ് നശിപ്പിച്ചത്. 15ഓളം മത്സ്യ വ്യാപാരികളിൽ എന്നിവരിൽ നിന്നായി 15ൽ അധികം മത്സ്യസാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചതിൽ നിന്നാണ് ഭക്ഷ്യ യോഗ്യമല്ലാത്ത മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ഡോ. ജി. ബിനു ഗോപാൽ, ഡോ. ആദർശ് വിജയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.