സാധാരണക്കാരെ തോളിലേറ്റുന്നവർ യഥാർത്ഥ രാഷ്ട്രീയക്കാരൻ: പി.എസ് ശ്രീധരൻ പിള്ള

Wednesday 26 June 2024 12:02 AM IST
അനീഷ് ചെറൂപ്പ രചിച്ച ഞാറ്റുവേല കവിതാ സമാഹാരം പൊലീസ്‌ ക്ലബ് ഹാളിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉത്തരമേഖലാ ഐ.ജി പി കെ. സേതുരാമന് കൈമാറി പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: സാധാരണക്കാരെ തോളിലേറ്റുന്നവരാണ് യഥാർത്ഥ രാഷ്ട്രീയക്കാരനെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള. കോഴിക്കോട് സിറ്റി ബോംബ് സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ അനീഷ് ചെറുപ്പയുടെ 'ഞാറ്റുവേല' കവിത സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന സമൂഹത്തിൽ ഏറി വരുന്നതിനാൽ പുസ്തകങ്ങൾ കൂടുതൽ വിറ്റു പോകുന്നുണ്ട്. ലോകത്ത് വിജ്ഞാനം കൊണ്ടുവരികയെന്നത് സാമൂഹിക പ്രതിബദ്ധതയാണ്. നളന്ദ സർവകലാശാല തിരിച്ചുകൊണ്ട് വന്നതിലൂടെ നടപ്പിലായത് അതാണ്. അധികാരം ഒരു ലഹരിയാണ്. അത് കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഒറ്റക്കാണെന്ന തിരിച്ചറിവ് ഉണ്ടാകണം. എല്ലാവരും എഴുതണം. വിമർശനങ്ങൾ ഉയർന്നുവരണം. കലയുടെ ലോകത്തേക് പൊലീസുകാർ ഇനിയും വരണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര മേഖല ഐ. ജി കെ.സേതുരാമൻ പുസ്തകം ഏറ്റുവാങ്ങി. ഡി.സി.പി അനൂജ് പൾവാൾ മുഖ്യാതിഥിയായി. എഴുത്തുകാരൻ സി.പി പത്മചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ. കെ .അബ്ദുൽ ഹക്കിം, രാജീഷ് കോട്ടൂളി, മുഹമ്മദ് ഉള്ള്യേരി, സന്തോഷ് കെ.എസ് തുടങ്ങിയവർ പ്രസംഗിച്ചു. പൊലീസ് അസോ. ജില്ലാ സെക്രട്ടറി പി.ആർ .രഗീഷ് സ്വാഗതവും മുഷ്ത്താഖ് കെ വി നന്ദിയും പറഞ്ഞു.

Advertisement
Advertisement