കേന്ദ്രത്തോട് മന്ത്രി അബ്ദുറഹിമാൻ: ശബരി റെയിൽ മികച്ചത്, ചെങ്ങന്നൂർ - പമ്പ പാഴ്

Wednesday 26 June 2024 12:00 AM IST

തിരുവനന്തപുരം: കാൽനൂറ്റാണ്ടായി സംസ്ഥാനം കാത്തിരിക്കുന്ന അങ്കമാലി - ശബരി റെയിൽ പദ്ധതിക്ക് പകരമായി കേന്ദ്രം നടപ്പാക്കാൻ ശ്രമിക്കുന്ന ചെങ്ങന്നൂർ - പമ്പ പദ്ധതി പ്രയോജനകരമല്ലെന്നും ശബരിപാതയാണ് മികച്ചതെന്നും സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്ദു റഹിമാൻ കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി. അതു നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.

അരലക്ഷം ജനസംഖ്യയുള്ള നഗരങ്ങളെ റെയിൽവേയിലൂടെ ബന്ധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ പുതിയ പദ്ധതിക്കും ശബരിയാണ് യോജിച്ചത്. അരലക്ഷത്തിലേറെ ജനങ്ങളുള്ള തൊടുപുഴ പട്ടണത്തെ ബന്ധിപ്പിക്കുന്നുണ്ട്.

തീർത്ഥാടകർ ധാരാളമായി എത്തുന്ന എരുമേലിയെ ട്രെയിൻ മാർഗ്ഗം ബന്ധിപ്പിക്കാനാവും.

നിർദ്ദിഷ്ട ചെങ്ങന്നൂർ - പമ്പ പാത 19കിലോമീറ്റർ വനമേഖലയിലൂടെയാണ്. വനംവകുപ്പിന്റെ ക്ളിയറൻസ് കിട്ടിയാലേ നടപ്പാക്കാൻ കഴിയൂ. ശബരിപാതയ്ക്ക് ഇത്തരം പ്രശ്നങ്ങളില്ല.

ശബരി പാത പമ്പവരെ നിർമ്മിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് എരുമേലിയിലേക്ക് ചുരുക്കേണ്ടിവന്നു.ഇത് പമ്പയിലേക്ക് നീട്ടാവുന്നതാണ്.

1997ൽ നിർദ്ദേശിച്ച ശബരിപാതയ്ക്കായി അടയാളപ്പെടുത്തിയ ഭൂമി കൈമാറ്റമോ, മറ്റ് ഇടപാടുകളോ നടത്താനാകാതെ ജനങ്ങൾ കഷ്ടപ്പെടുകയാണ്.അങ്കമാലി മുതൽ രാമപുരം വരെ 70കിലോമീറ്റർ ഭാഗത്തെ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. ശേഷിക്കുന്നയിടങ്ങളിലെ ഭൂമി മരവിപ്പിച്ച് നിറുത്തിയിരിക്കുകയാണ്. ഏറ്റെടുക്കാൻ തടസ്സങ്ങളില്ല.ഇതിനകം 250കോടി ചെലവാക്കി. 100കോടി നടപ്പ് ബഡ്ജറ്റിലും വകയിരുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

പദ്ധതിചെലവ് കുറവ്,

പ്രയോജനം കൂടുതൽ

1 ശബരി പാതയ്ക്ക് 3810കോടിമാത്രമാണ് നിർമ്മാണ ചെലവ്. പകുതി തുക സംസ്ഥാനം വഹിക്കും.

# ചെങ്ങന്നൂർ- പമ്പ പാതയ്ക്ക് 9000കോടിയാണ് നിർമ്മാണ ചെലവ്.

2.അങ്കമാലിയിൽ നിന്ന് എരുമേലിവഴി പമ്പയിലെത്താൻ 145കിലോമീറ്റർ മതി

# ചെങ്ങന്നൂരിൽ നിന്ന് പമ്പയിൽ എത്താൻ 201കിലോമീറ്റർ വേണ്ടിവരും.

3. ശബരി പാത ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാർ,തേക്കടി, പീരുമേട്,ദേവികുളംതുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും ഇടുക്കി ജില്ലയ്ക്ക് റെയിൽവേ കണക്ടിവിറ്റി നൽകുകയും ചെയ്യും.

4,ശബരി പാത കേരളത്തിൽ മൂന്നാം പാതയായി വികസിപ്പിക്കാവുന്നതാണ്. പുനലൂരുമായി ബന്ധിപ്പിച്ചാൽ തിരുവനന്തപുരത്തേക്കും തമിഴ്നാട്ടിലേക്കും വിഴിഞ്ഞം തുറമുഖത്തേക്കും ബന്ധിപ്പിക്കാനാകും.

ശ​മ്പ​ള​പ​രി​ഷ്ക്ക​ര​ണ​ ​ക​മ്മി​ഷൻ
രൂ​പീ​ക​ര​ണം​ ​ഇ​ന്ന് ​മ​ന്ത്രി​സ​ഭ​യിൽ

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ത്ത് ​പ​ന്ത്ര​ണ്ടാം​ ​ശ​മ്പ​ള​പ​രി​ഷ്ക്ക​ര​ണ​ ​ക​മ്മി​ഷ​നെ​ ​നി​യ​മി​ക്കാ​നു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​ഇ​ന്ന​ത്തെ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​പ​രി​ഗ​ണി​ച്ചേ​ക്കും.​ ​കീ​ഴ്വ​ഴ​ക്ക​മ​നു​സ​രി​ച്ച് ​ജൂ​ലാ​യ് ​ഒ​ന്നി​ന് ​പു​തി​യ​ ​ശ​മ്പ​ള​പ​രി​ഷ്ക്ക​ര​ണം​ ​ന​ട​പ്പാ​ക്കേ​ണ്ട​താ​യി​രു​ന്നു.​ 2019​ലെ​ ​പ​രി​ഷ്ക്ക​ര​ണം​ 2021​ലാ​ണ് ​ന​ട​പ്പാ​ക്കി​യ​ത്.​ ​അ​തു​പ്ര​കാ​ര​മാ​ണെ​ങ്കി​ൽ​ 2026​ൽ​ ​ന​ട​പ്പാ​ക്കി​യാ​ൽ​ ​മ​തി​യാ​കും.​ 2024​ ​മു​ത​ലു​ള്ള​ ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യം​ ​ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നേ​യു​ള്ളു.
ക്ഷേ​മ​ ​പെ​ൻ​ഷ​നു​ക​ൾ​ ​കു​ടി​ശി​ക​യാ​ക്കി​യ​തും​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​അ​സം​തൃ​പ്തി​യും​ ​ലോ​ക് ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​തി​രി​ച്ച​ടി​ക്കു​ള്ള​ ​കാ​ര​ണ​ങ്ങ​ളാ​യി​ ​പാ​ർ​ട്ടി​ഘ​ട​ക​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​രു​ന്നു.
ജീ​വ​ന​ക്കാ​രു​ടെ​ ​ഡി.​എ.​കു​ടി​ശി​ക​ ​കൊ​ടു​ക്കാ​നും​ ​ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​കു​ടി​ശി​ക​ ​തീ​ർ​ക്കാ​നു​മു​ള്ള​ ​വ​ഴി​ ​തേ​ടു​ക​യാ​ണ് ​സ​ർ​ക്കാ​ർ.​ ​ശ​മ്പ​ള​ക​മ്മി​ഷ​നെ​ ​പ്ര​ഖ്യാ​പി​ച്ചാൽജീ​വ​ന​ക്കാ​രു​ടെ​ ​പ​രാ​തി​ ​ഒ​രു​പ​രി​ധി​വ​രെ​ ​മാ​റും.​ ​ശ​മ്പ​ള​പ​രി​ഷ്ക്ക​ര​ണം​ ​പ​ത്തു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ക്കു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക​യി​ലാ​ണ് ​അ​വ​ർ.​ ​അ​ത് ​അ​ക​റ്റാ​നും​ ​ക​ഴി​യും.
.19​ ​ശ​ത​മാ​നം​ ​ക്ഷാ​മ​ബ​ത്ത​ ​ന​ൽ​കാ​ത്ത​തും​ ​പ​ങ്കാ​ളി​ത്ത​ ​പെ​ൻ​ഷ​നി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തും​ ​വ​ലി​യൊ​രു​വി​ഭാ​ഗം​ ​ജീ​വ​ന​ക്കാ​രെ​ ​ഇ​ട​തി​ൽ​ ​നി​ന്ന് ​അ​ക​റ്റി​യി​ട്ടു​ണ്ട്.​ 1968​ ​മു​ത​ൽ​ ​അ​ഞ്ചു​വ​ർ​ഷം​ ​കൂ​ടു​മ്പോ​ൾ​ ​ശ​മ്പ​ള​പ​രി​ഷ്ക്ക​ര​ണം​ ​ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.​ 2019​ലാ​ണ് ​പ​തി​നൊ​ന്നാം​ ​ശ​മ്പ​ള​പ​രി​ഷ്ക്ക​ര​ണം​ ​ന​ട​പ്പാ​ക്കി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ശ​മ്പ​ള​പ​രി​ഷ്ക്ക​ര​ണ​ത്തി​ന്റെ​ ​കു​ടി​ശി​ക​ ​ഇ​നി​യും​ ​കൊ​ടു​ത്തു​തീ​ർ​ക്കാ​നാ​യി​ട്ടി​ല്ല.
അ​തേ​സ​മ​യം,​ ​പു​തി​യ​ ​ശ​മ്പ​ള​പ​രി​ഷ്ക്ക​ര​ണം​ ​കൂ​ടി​ ​ന​ട​പ്പാ​ക്കി​യാ​ൽ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​സം​സ്ഥാ​നം​ ​ത​ക​രു​മെ​ന്നാ​ണ് ​സാ​മ്പ​ത്തി​ക​ ​വി​ദ​ഗ്ധ​ർ​ ​ന​ൽ​കു​ന്ന​ ​മു​ന്ന​റി​യി​പ്പ്.​ ​രാ​ജ്യ​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ശ​മ്പ​ളം​ ​ന​ൽ​കു​ന്ന​ ​സം​സ്ഥാ​ന​മാ​ണ് ​കേ​ര​ളം.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​അ​ഞ്ചാം​ ​സ്ഥാ​ന​ത്താ​ണ്.​ ​അ​തി​നാ​ൽ,​ ​ശ​മ്പ​ള​പ​രി​ഷ്ക്ക​ര​ണ​ ​ബാ​ധ്യ​ത​ ​ഏ​റ്റെ​ടു​ക്കു​ന്ന​തി​നോ​ട് ​ധ​ന​വ​കു​പ്പി​ന് ​യോ​ജി​പ്പി​ല്ലെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.