കെ.എഫ്.സി.ക്ക് 74.04കോടി ലാഭം

Wednesday 26 June 2024 12:40 AM IST

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(കെ.എഫ്. സി) കഴിഞ്ഞ സാമ്പത്തിക വർഷം 74.04കോടി ലാഭം നേടി. മുൻവർഷം ലാഭം 50.18 കോടിയായിരുന്നു.സർക്കാരിലേക്ക് ലാഭവിഹിതമായി 36കോടി രൂപ നൽകാനും കെ.എഫ്.സി വാർഷിക പൊതുയോഗം തീരുമാനിച്ചു.ഏഴ് പതിറ്റാണ്ടിനിടയിലെ കെഎഫ്സിയുടെ ഏറ്റവും മികച്ച ലാഭമാണിത്.

മൊത്തം 7736.8 കോടി രൂപയുടെ വായ്പയിൽ 3336.66 കോടി രൂപയും ചെറുകിട വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമാണ്.

നിഷ്ക്രിയ ആസ്തി 2.88 ശതമാനമായി നിയന്ത്രിക്കാനും കഴിയും.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ അഞ്ച് ശതമാനം പലിശയിൽ 2648 എം.എസ്. എം. ഇകൾക്ക് 726.66 കോടി രൂപ വായ്പ നൽകി.

വായ്പ പോർട്ട്ഫോളിയോ പതിനായിരം കോടി രൂപയായി ഉയർത്തും

കോർപ്പറേഷന്റെ വായ്പാ ആസ്തി പതിനായിരം കോടിയിലേക്ക് ഉയർത്താനും, രാജ്യത്തെ മികച്ച ധനകാര്യ സ്ഥാപനങ്ങളിലൊന്നായി മാറ്റുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. സർക്കാർ നൂറ് കോടി രൂപ കൂടി മൊത്തം ഓഹരി പങ്കാളിത്തം 800 കോടി രൂപയിലെത്തി. നിലവിൽ കമ്പനിയുടെ മൂലധന പര്യാപ്തത അനുപാതം (സി.ആർ.എ.ആർ) 25.52 ശതമാനമായി.

Advertisement
Advertisement