കെ .എസ്.യു വിദ്യാഭ്യാസ ബന്ത് നടത്തി

Wednesday 26 June 2024 12:00 AM IST

തിരുവനന്തപുരം : പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി നിലനിൽക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്നലെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ത് നടത്തി. ജില്ലാ,​ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നേതൃത്വം നൽകി.

Advertisement
Advertisement