വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് 'സ്നേഹാദരവ് 2024" 29ന്

Wednesday 26 June 2024 12:26 AM IST

കൊല്ലം: വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആറു മാസം തുടർച്ചയായി നൂറു ശതമാനം യൂസർ ഫീ കളക്ഷൻ നേടിയ ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിക്കുന്നു. സ്നേഹാദരവ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി 29ന് രാവിലെ 11ന് ഓയൂർ എൻ.വി.പി ഓഡിറ്റോറിയതിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.അൻസർ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് പ്ലസ് ടുവിന് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് ജേതാക്കളെയും ആദരിക്കും. കവി ഗണപൂജാരി ഹരിത കർമ്മസേനാംഗങ്ങളെ ആദരിക്കും.

കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്.ഷൈൻകുമാർ, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. ആർ.ജയന്തിദേവി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി.ബിജു, ജി.ജയശ്രീ, എച്ച്.സഹീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കരിങ്ങന്നൂർ സുഷമ തുടങ്ങിയവർ സംസാരിക്കും.

Advertisement
Advertisement