'വാഗൺ ട്രാജഡി' ട്രാക്കിൽ ശ്വാസം മുട്ടി ട്രെയിൻ യാത്ര

Wednesday 26 June 2024 12:27 AM IST

കൊല്ലം: ആവശ്യത്തിന് ഡി റിസർവ്ഡ് കോച്ചുകൾ അനുവദിക്കാത്തതിന് പുറമേ ഉള്ള ജനറൽ കമ്പാർട്ടുമെന്റുകളും ഇടയ്ക്കിടെ വെട്ടിച്ചുരുക്കി യാത്രക്കാരെ കൂടുതൽ ശ്വാസം മുട്ടിച്ച് റെയിൽവേ. കഴിഞ്ഞ ദിവസം രാവിലെ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ജയന്തി ജനത എക്സപ്രസിൽ തിക്കും തിരക്കും കാരണം യാത്രക്കാർ തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയുടെ വക്കോളമെത്തി.

രാവിലെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് വൻ ദുരിതം. ജില്ലയിൽ നിന്ന് ജോലിക്കും പഠനത്തിനും സ്ഥിരമായി തിരുവനന്തപുരത്ത് പോകുന്ന സീസൺ ടിക്കറ്റുകാർ ചെന്നൈ സൂപ്പർ, കൊല്ലം- തിരുവനന്തപുരം പാസഞ്ചർ, മലബാർ, ജയന്തി, ഇന്റർസിറ്റി, വഞ്ചിനാട് എന്നീ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. ഇതിൽ കൊല്ലം- തിരുവനന്തപുരം പാസഞ്ചർ, പുനലൂർ കന്യാകുമാരി, ജയന്തി, ഇന്റർസിറ്റി എന്നിവയിൽ മാത്രമാണ് കൂടുതൽ ജനറൽ കോച്ചുകളുള്ളത്. ഇതിലെല്ലാം സൂചി കുത്താൻ പോലും ഇടിമുണ്ടാകില്ല. മലബാറിൽ അഞ്ചും ജയന്തിയിൽ രണ്ടും ജനറൽ കോച്ചുകളേയുള്ളു. സീസണുകാർക്ക് കയറാവുന്ന ഡി റിസർവ്ഡ് കോച്ച് മലബാറിൽ ഒന്നേയുള്ളു. ജയന്തിയിൽ അതുമില്ല.

ജനറൽ കോച്ചുകൾ കുറവുള്ളവയിൽ വർദ്ധിപ്പിച്ചാൽ ചെറിയ ആശ്വാസമാകുമെങ്കിലും ഇക്കാര്യം റെയിൽവേ പരിഗണിക്കുന്നില്ല.

ജനറൽ കോച്ചുകൾ വെട്ടിച്ചുരുക്കി

 അൺഫിറ്റെന്ന പേരിൽ ജനറൽ കമ്പാർട്ടുമെന്റുകൾ വെട്ടിച്ചുരുക്കുന്നു

 പ്ലാറ്റ്ഫോമുകൾക്കുള്ളിൽ പരമാവധി 25 കോച്ചുകൾ

 റിസർവ്ഡ്, എ.സി കോച്ചുകൾ കൂട്ടാൻ ജനറൽ കോച്ചുകൾ കുറയ്ക്കും

 ജനറൽ കോച്ചുകൾ കൂട്ടിയാൽ വരുമാനം കുറയും

 എ.സി കോച്ചുകൾ കൂട്ടിയാൽ കൂടുതൽ വരുമാനം

 അറ്രകുറ്റപ്പണിക്ക് കോച്ചുകൾ കയറ്രുമ്പോഴും കുറയ്ക്കുന്നത് ജനറൽ

കൊല്ലം - തിരുവനന്തപുരം ട്രെയിനുകൾ രാവിലെ

ട്രെയിൻ, പുറപ്പെടുന്ന സമയം, തമ്പാനൂരിൽ എത്തുന്ന സമയം, ജനറൽ കോച്ച്, ഡി റിസർവ്ഡ് കോച്ച്

മാവേലി എക്സപ്രസ്- പുലർച്ചെ 4.35, 6.20, 7, 0
ചെന്നൈ സൂപ്പർ- 6.00, 7.45, 2, 0
കൊല്ലം-തിരുവനന്തപുരം പാസഞ്ചർ- 6.50, 8.45, 15, 0
മലബാർ- 7.05, 9.00, 5, 1
ജയന്തി-7.15, 9.05, 2, 0
പുനലൂർ-കന്യാകുമാരി- 7.55, 9.20, 15, 0
ഇന്റർസിറ്റി- 8.15, 9.45, 14, 0
വഞ്ചിനാട്- 8.23, 10, 18, 0

തിരുവനന്തപുരം-കൊല്ലം ട്രെയിനുകൾ (വൈകിട്ട്)

ട്രെയിൻ, തമ്പാനൂരിൽ നിന്ന് പുറപ്പെടുന്ന സമയം, കൊല്ലത്ത് എത്തുന്ന സമയം, ജനറൽ കോച്ച്, ഡി റിസർവ്ഡ് കോച്ച്

ചെന്നൈ സൂപ്പർ- 5.15, 6.15, 2, 0
ഇന്റർസിറ്റി- 5.30 6.33, 14, 0
കന്യാകുമാരി- പുനലൂർ- 5.36, 6.40, 15, 0
വഞ്ചിനാട് 5.45, 6.58,18, 0
തിരുവനന്തപുരം- കൊല്ലം പാസഞ്ചർ - 5.55, 7.50, 15, 0

കൂടുതൽ ജനറൽ കോച്ചുകളും ഡി റിസർവ്ഡ് കോച്ചുകളും അനുവദിച്ചില്ലെങ്കിൽ ട്രെയിനുകളിൽ സംഘർഷം പതിവാകും.

ജെ.ലിയോൺസ്

ഫ്രണ്ട്സ് ഓൺ റെയിൽസ്

Advertisement
Advertisement