കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂൾ ഉദ്ഘാടനം ഇന്ന്

Wednesday 26 June 2024 2:37 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റേയും സോളാർ പവർ പ്ലാന്റിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. ആനയറ കെ.എസ്.ആർ.ടി.സി സ്വിഫ്ട് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. ബി. ഗണേശ്കുമാർ അദ്ധ്യക്ഷനാകും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement