അടിയന്തരാവസ്ഥ: സെമിനാർ

Thursday 27 June 2024 12:29 AM IST

കൊച്ചി: ജനാധിപത്യത്തെ അട്ടിമറിച്ച് കുടുംബഭരണം നിലനിറുത്താൻ ശ്രമിച്ചവർതന്നെ ഭരണഘടന ഉയർത്തിപ്പിടിച്ച് പാർലമെന്റിൽ വന്നത് വിരോധാഭാസമാണെന്നും കോൺഗ്രസിന് രാജ്യത്തോട് പ്രതിബദ്ധതയില്ലെന്നും ഹൈക്കോടതി സീനിയർ അഭിഭാഷകൻ കെ. രാംകുമാർ പറഞ്ഞു. അടിയന്തരാവസ്ഥ വിരുദ്ധസേനാനി കൂട്ടായ്മയുടെ നേതൃത്വത്തിൽ 'അടിയന്തരാവസ്ഥ, ഭരണഘടന, ജനാധിപത്യം, ജുഡീഷ്യറി" എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം. ഭരണഘടനയെയാണ് അടിയന്തരാവസ്ഥയിലൂടെ അട്ടിമറിച്ചത്. കോൺഗ്രസിന്റെ കുടിലതമൂലം ഒട്ടേറെപേർക്ക് കൊടിയ പീഡനം അനുഭവിക്കേണ്ടിവന്നെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു. പി. സുന്ദരം, ആർ. മോഹനൻ, അഡ്വ. സ്വാതി കൃഷ്ണദാസ് , ഇ. എൻ. നന്ദകുമാർ, ടി. സതീശൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement