18.81 ലക്ഷം അനുവദിച്ചു

Thursday 27 June 2024 1:09 AM IST

പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിന് 18.81 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ചേന്ദമംഗലം പഞ്ചായത്ത് ആറാം വാർ‌ഡിലെ പോട്ടയിൽ വ്യാപരഭവൻ റോഡിന് 9 ലക്ഷം, ചിറ്റാറ്റുകര പഞ്ചായത്തിലെ ഏഴാം വാർഡ് ന്യൂലൈൻ റോഡിന് 3.95 ലക്ഷം, എം.സി റോഡിന് 5.86 ലക്ഷം രൂപയുമാണ് അനുവദിച്ചത്. സാങ്കേതികാനുമതി ലഭിച്ച ശേഷം ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

Advertisement
Advertisement