ദിനാഘോഷവും നേതൃസമ്മേളനവും

Wednesday 26 June 2024 7:54 PM IST

കൊച്ചി: പത്തു വിഭാഗങ്ങളെ ധീവരസമുദായത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയതിന്റെ 46ാം വാർഷിക ദിനാഘോഷവും നേതൃസമ്മേളനവും ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ ഉദ്ഘാടനം ചെയ്തു. ധീരവസഭാ പ്രസിഡന്റ് യു.എസ്. ബാലൻ അദ്ധ്യക്ഷത വഹിച്ചു.

സഭ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള ലഘുലേഖ യു.എസ്. ബാലൻ സഭാ സീനിയർ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാരൻ നൽകി പ്രകാശനം ചെയ്തു. എ. ദാമോദരൻ, പൂന്തുറ ശ്രീകുമാർ, എം.വി. വാരിജാക്ഷൻ, പി.വി. ജനാർദ്ദനൻ, കെ.കെ. തമ്പി, എൻ.ആർ. ഷാജി, ജെ. വിശ്വംഭരൻ, പി.എം. സുഗതൻ, എ.ആർ. ശിവജി,ശാന്തി മുരളി, സുലഭ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement