കോർട്ട് ഫീസ് വർദ്ധന പിൻവലിക്കണം

Thursday 27 June 2024 12:27 AM IST

പത്തനംതിട്ട : കുടുംബ കോടതി കേസുകൾ, ചെക്ക് കേസുകൾ, സിവിൽ നടപടി കേസുകൾ എന്നിവയിൽ വരുത്തിയിരിക്കുന്ന കോർട്ട് ഫീസ് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സാം കോശി അദ്ധ്യക്ഷനായിരുന്നു. മുൻ പ്രസിഡന്റ് അഡ്വ.എ.എസ്.സൈമൺ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി അഡ്വ.ടി.എച്ച്.സിറാജുദ്ദിൻ, ട്രഷറർ ജോമോൻ കോശി, അഭിഭാഷകരായ ആശാ ചെറിയാൻ, ജ്യോതിരാജ്, കിരൺ രാജ്, ജോണി കെ.ജോർജ്, ജിബിൻ ജോർജ് വർഗീസ്, സുനിൽ എസ്.ലാൽ, വി.എസ്.ശിവകുമാർ, ഷാജി മോൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement