ഡോക്ടറേറ്റ് നേടിയ വിന്ധ്യയ്ക്ക് ആദരവ്

Thursday 27 June 2024 12:28 AM IST

അടൂർ : കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ വിന്ധ്യ വി.എസിനെ എസ്.എൻ.ഡി.പിയോഗം നെല്ലിമുകൾ 3682 -ാം നമ്പർ ശാഖയുടെ നേതൃത്വത്തി​ൽ ആദരിച്ചു. പ്രസിഡന്റ് ബ്രഹ്മദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂത്ത് മൂവ്മെൻറ് പ്രസിഡന്റ് അക്ഷയ് മോഹനൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് എസ്.ബിജു, സെക്രട്ടറി അരുൺ സുദർശനൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ഷിജി, വൈസ് പ്രസിഡന്റ് സുജിത്ത്, ജോയി​ന്റ് സെക്രട്ടറി രതീഷ്, യൂണിയൻ കമ്മിറ്റിയംഗം ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement