മഴ ശക്തം ; നദി​കളി​ൽ ജലനി​രപ്പ് ഉയർന്നു

Thursday 27 June 2024 12:33 AM IST

പ​ത്ത​നം​തി​ട്ട​ ​:​ ​ന​ദി​ക​ളി​ലെ​ ​ജ​ല​നി​ര​പ്പ് ​അ​പ​ക​ട​നി​ല​യ്ക്ക് ​സ​മീ​പ​ത്താ​യ​തി​നാ​ൽ​ ​പ്ര​ള​യ​സാ​ദ്ധ്യ​ത​ ​മു​ന്ന​റി​യി​പ്പു​ക​ൾ​ ​ന​ൽ​കി​ത്തു​ട​ങ്ങി.
പ​മ്പാ​ന​ദി​യി​ൽ​ ​അ​യി​രൂ​രി​ൽ​ ​ഇ​ന്ന​ലെ​ 8.34​ ​മീ​റ്റ​റും​ ​മാ​രാ​മ​ണ്ണി​ൽ​ 6.76​ ​മീ​റ്റ​റു​മാ​യി​രു​ന്നു​ ​ജ​ല​നി​ര​പ്പ്.​ ​ആ​റ​ന്മു​ള​യി​ൽ​ 6.4​ ​മീ​റ്റ​ർ,​ ​മാ​ല​ക്ക​ര​ 5.05​ ​മീ​റ്റ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ജ​ല​നി​ര​പ്പ്.​ ​മ​ണി​മ​ല​യാ​റ്റി​ലെ​ ​ജ​ല​നി​ര​പ്പ് ​ക്ര​മാ​തീ​ത​മാ​യി​ ​ഉ​യ​രു​ന്നു​ണ്ട്.​ ​ക​ല്ലൂ​പ്പാ​റ​യി​ൽ​ ​ഇ​ന്ന​ലെ​ 6.63​ ​മീ​റ്റ​റി​ൽ​ ​ജ​ല​നി​ര​പ്പെ​ത്തി.​ ​വ​ള്ളം​കു​ള​ത്ത് 5.07​ ​മീ​റ്റ​ർ​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​മ​ണി​മ​ല​യി​ൽ​ ​ത​ലേ​ന്നു​ള്ള​ ​ക​ണ​ക്കി​ൽ​ ​നി​ന്ന് ​ര​ണ്ട് ​മീ​റ്റ​ർ​വ​രെ​ ​ജ​ല​നി​ര​പ്പു​യ​ർ​ന്നു.​ ​പ​മ്പ​യി​ൽ​ 2.5​ ​മീ​റ്റ​ർ​വ​രെ​ ​ജ​ല​നി​ര​പ്പു​യ​ർ​ന്നു.​ ​മ​ണി​മ​ല​യി​ലെ​ ​ജ​ല​നി​ര​പ്പ് ​ആ​റു​ ​മീ​റ്റ​റി​ലെ​ത്തു​മ്പോ​ൾ​ ​അ​പ​ക​ട​ ​മു​ന്ന​റി​യി​പ്പു​ക​ൾ​ ​ന​ൽ​കാ​റു​ണ്ട്.അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ​ ​കോ​ന്നി​യി​ൽ​ 20.1​ ​മീ​റ്റ​റാ​ണ് ​ജ​ല​നി​ര​പ്പ്.​ ​ക​ല്ലേ​ലി​യി​ൽ​ 31.06​ ​മീ​റ്റ​റും​ ​തു​മ്പ​മ​ണ്ണി​ൽ​ 9.65​ ​മീ​റ്റ​റു​മാ​ണ് ​ജ​ല​നി​ര​പ്പ്.​ ​കോ​ന്നി​ ​മേ​ഖ​ല​യി​ൽ​ ​ന​ദി​യു​ടെ​ ​ആ​ഴം​ ​കൂ​ടി​യ​തി​നാ​ലാ​ണ് ​ജ​ല​നി​ര​പ്പ് ​ഇ​ത്ത​ര​ത്തി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

കോസ്‌വേകൾ വെള്ളത്തിൽ

റാന്നി : മൂന്ന് ദിവസമായി തുടരുന്ന മഴയിൽ കുരുമ്പൻമുഴി, അറയാഞ്ഞിലിമൺ, മുക്കം കോസ്‌വേകൾ വെള്ളത്തിനടിയിൽ. പമ്പാനദിയിലെ ജലനിരപ്പ് ഇന്നലെ വലിയതോതിൽ ഉയർന്നിരുന്നു. വൈകിട്ടോടെ നേരിയ തോതിൽ ജലനിരപ്പ് കുറഞ്ഞെങ്കിലും ശക്തമായ മഴ തുടരുന്നതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്. അറയാഞ്ഞിലിമൺ കോസ്‌വേ വെള്ളത്തിനടിയിലാകുമ്പോൾ പ്രദേശത്തെ 400 ഓളം കുടുംബങ്ങൾ പൂർണമായും ഒറ്റപ്പെടുന്ന സ്ഥിതിയാണ്. മുക്കം, കുരുമ്പൻമുഴി കോസ് വേകളി​ൽ വെള്ളം കയറി​യാലും ജനങ്ങൾക്ക് മറ്റു പാതകളിലൂടെ പുറംനാടുകളുമായി ബന്ധപ്പെടാനാവും.

വെ​ണ്ണി​ക്കു​ള​ത്ത് ​ര​ണ്ട് ​
കു​ടും​ബ​ങ്ങ​ളെ​ ​മാ​റ്റി​ പാ​ർ​പ്പി​ച്ചു
മ​ല്ല​പ്പ​ള്ളി​ ​:​ ​മ​ണി​മ​ല​യാ​ർ​ ​ക​ര​ക​വി​ഞ്ഞ് ​താ​ലൂ​ക്ക് ​പ്ര​ദേ​ശ​ത്ത് ​വെ​ള്ള​പ്പൊ​ക്ക​ഭീ​തി.​ ​പു​റ​മ​റ്റം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​വെ​ണ്ണി​ക്കു​ളം​ ​എ​ട​ത്ത​റ​ ​കോ​ള​നി​യി​ലെ​ ​നാ​ല് ​വീ​ടു​ക​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി.​ ​ര​ണ്ടു​ ​കു​ടും​ബ​ങ്ങ​ളെ​ ​മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.​ ​വേ​ലം​പ​റ​മ്പ് ​വീ​ട്ടി​ൽ​ ​ശാ​ന്തി​നി​ ​ത​മ്പി,​ ​ദാ​മോ​ദ​ര​ൻ,​ ​സി.​ടി​​.​ബാ​ല​കൃ​ഷ്ണ​ൻ,​ ​അ​ഞ്ജ​ന​ ​ദീ​പ​ക് ​എ​ന്നി​വ​രു​ടെ​ ​വീ​ടു​ക​ളി​ലാ​ണ് ​വെ​ള്ളം​ ​ക​യ​റി​യ​ത്.​ ​മ​ല്ല​പ്പ​ള്ളി​ ​ത​ഹ​സി​ൽ​ദാ​ർ​ ​ബി​നു​രാ​ജ്,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​രാ​ജി​ ​പി.​രാ​ജ​പ്പ​ൻ,​ ​പു​റ​മ​റ്റം​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി​നീ​ത് ​കു​മാ​ർ,​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​ദി​വ്യ​ ​കോ​ശി​ ​എ​ന്നി​വ​ർ​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ചു.​ ​
ജ​ല​നി​ര​പ്പ് ​കു​റ​ഞ്ഞി​​​ല്ലെ​ങ്കി​ൽ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ൾ​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​ത​ഹ​സി​ൽ​ദാ​ർ​ ​അ​റി​യി​ച്ചു.​ ​മ​ഴ​ ​ശ​ക്തി​പ്പെ​ട്ട​തോ​ടെ​ ​മ​ണി​മ​ല​യാ​റ്റി​ലെ​ ​ജ​ല​നി​ര​പ്പ് ​പ​ത്ത് ​അ​ടി​യോ​ളം​ ​ഉ​യ​ർ​ന്നു.

വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​ഇ​ന്ന് ​അ​വ​ധി
പ​ത്ത​നം​തി​ട്ട​ ​:​ ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥാ​ ​വ​കു​പ്പും​ ​സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​യും​ ​ജി​ല്ല​യി​ൽ​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​ ​മു​ന്ന​റി​യി​പ്പ് ​(​ഓ​റ​ഞ്ച് ​അ​ല​ർ​ട്ട്)​ ​പ്ര​ഖ്യാ​പി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജി​ല്ല​യി​ലെ​ ​അ​ങ്ക​ണ​വാ​ടി​ ​മു​ത​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​എ​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​ഇ​ന്ന് ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ണും​ ​ജി​ല്ലാ​ ​മ​ജി​സ്‌​ട്രേ​റ്റും​ ​കൂ​ടി​യാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​പ്രേം​ ​കൃ​ഷ്ണ​ൻ​ ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​എ​ന്നാ​ൽ​ ​പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പ​രീ​ക്ഷ​ക​ൾ​ക്കും​ ​മാ​റ്റം​ ​ഉ​ണ്ടാ​കി​​​ല്ല.

Advertisement
Advertisement