ഡിഗ്രി ഡിപ്ലോമ കോഴ്സുകളുമായി കൊച്ചി ചാവറ ഇൻസ്റ്റിറ്റ്യൂട്ട്

Thursday 27 June 2024 12:40 AM IST

കൊച്ചി: എസ്. എസ്.എൽ.സി,​ പ്ലസ് ടു കഴിഞ്ഞവർക്ക് ഡിഗ്രി,​ ഡിപ്ലോമ കോഴ്സുകളുമായി കൊച്ചിയിലെ ചാവറ ഇൻസ്റ്റിറ്റ്യൂട്ട്. ബി.വോക്,​ ഹോട്ടൽ മാനേജ്മെന്റ്,​ ഏവിയേഷൻ കോഴ്സുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കിയിരിക്കുന്നത്. നൂറുശതമാനം തൊഴിലവസരവും പാ‍ർട്ട് ടൈം ജോലിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉന്നത നിലവാരമുള്ള പ്രൊഡക്ഷൻ ലാബ്, എയർപോർട്ട് സിമുലേഷൻ ലാബ് , ബേക്കറി ലാബ് , ഹൗസ് കീപ്പിംഗ് ലാബ് , എഫ് ആൻഡ് ബി സർവീസ് ലാബ്, കമ്പ്യൂട്ടർ ലാബ്, വിശാലമായ ലൈബ്രറി തുടങ്ങിയവയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കിയിരിക്കുന്നത്. സി.എം.ഐ. വൈദീകർ നേതൃത്വം നൽകുന്ന ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ജെയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചിയിലെ ആദ്യത്തെ സ്കിൽ നോളജ് പാർട്ണറാണ്.

Advertisement
Advertisement