പാ​രി​സ് ​ഒ​ളി​മ്പി​ക്‌​സിൽ റി​ല​യ​ൻ​സിന്റെ ഇ​ന്ത്യ​ ​ഹൗ​സ്

Wednesday 26 June 2024 11:42 PM IST

കൊ​ച്ചി​.​ ​അ​ടു​ത്ത​ ​മാ​സം​ ​ന​ട​ക്കു​ന്ന​ ​'​പാ​രീ​സ് 2024​ ​ഒ​ളി​മ്പി​ക്‌​സി​ലെ​ ​ആ​ദ്യ​ത്തെ​ ​ക​ൺട്രി​ഹൗ​സു​മാ​യി​ ​റി​ല​യ​ൻ​സ് ​ഫൗ​ണ്ടേ​ഷ​ൻ.​ ​ഇ​ന്ത്യ​ൻ​ ​ഒ​ളി​മ്പി​ക്‌​സ് ​അ​സോ​സി​യേ​ഷ​നു​(​ഐ​ഒ​എ​)​മാ​യി​ ​ചേ​ർ​ന്നാ​ണ് ​റി​ല​യ​ൻ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ഇ​ന്ത്യ​ ​ഹൗ​സെ​ന്ന​ ​പേ​രി​ൽ​ ​ക​ൺട്രി​ഹൗ​സ് ​വി​ഭാ​വ​നം​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​ൻ​ ​കാ​യി​ക​താ​ര​ങ്ങ​ളെ​ ​ആ​ദ​രി​ക്കാ​നും​ ​വി​ജ​യ​ങ്ങ​ൾ​ ​ആ​ഘോ​ഷി​ക്കാ​നും​ ​ലോ​ക​ത്തെ​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​സ്വാ​ഗ​തം​ ​ചെ​യ്യാ​നു​മു​ള്ള​ ​ഇ​ട​മാ​യി​ ​ഇ​ന്ത്യാ​ ​ഹൗ​സ് ​മാ​റു​മെ​ന്ന​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ​ഐ​ഒ​സി​ ​അം​ഗ​വും​ ​റി​ല​യ​ൻ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​സ്ഥാ​പ​ക​ ​ചെ​യ​ർ​പേ​ഴ്‌​സ​ണു​മാ​യ​ ​നി​ത​ ​എം.​ ​അം​ബാ​നി​ ​പ​റ​ഞ്ഞു.​ ​റി​ല​യ​ൻ​സ് ​ഫൗ​ണ്ടേ​ഷ​ന്റെ​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ​ആ​രം​ഭി​ക്കു​ന്ന​ ​ഇ​ന്ത്യാ​ ​ഹൗ​സ് ​പാ​രീ​സ് ​ഒ​ളി​മ്പി​ക്‌​സി​ലെ​ ​ഇ​ന്ത്യ​ൻ​ ​ആ​രാ​ധ​ക​രു​ടെ​യും​ ​കാ​യി​ക​താ​ര​ങ്ങ​ളു​ടെ​യും​ ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കു​മെ​ന്ന് ​ഇ​ന്ത്യ​ൻ​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​ടി.​ഉ​ഷ​ ​പ​റ​ഞ്ഞു.​ ​ഐ​ക്ക​ണി​ക് ​പാ​ർ​ക്ക് ​ഡി​ ​ലാ​ ​വി​ല്ലെ​റ്റി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ഇ​ന്ത്യ​ ​ഹൗ​സ് ​ലോ​ക​ത്തെ​ 14​ ​ക​ൺ​ട്രി​ ​ഹൗ​സു​ക​ളി​ൽ​ ​ഒ​ന്നാ​യി​രി​ക്കും.​ ​ഇ​ന്ത്യ​ൻ​ ​സം​സ്‌​കാ​രം​ ​മു​ത​ൽ​ ​ക​ല,​ ​കാ​യി​കം,​ ​യോ​ഗ,​ ​ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ൾ,​ ​സം​ഗീ​തം,​ ​മ​റ്റ് ​പ്ര​ക​ട​ന​ങ്ങ​ൾ​ ​തു​ട​ങ്ങി​ ​വൈ​വി​ധ്യ​മാ​ർ​ന്ന​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ഇ​ന്ത്യ​ഹൗ​സ് ​വാ​ഗ്ദാ​നം​ ​ചെ​യ്യു​ന്നു.

Advertisement
Advertisement