ഭാഷാപുരോഗതി വിലയിരുത്തി

Thursday 27 June 2024 12:53 AM IST

ഫയലുകൾ പൂർണമായും മലയാളത്തിലാക്കുന്ന കാര്യത്തിൽ ജില്ലയിലെ പുരോഗതി ആശാവഹമാണെന്ന് ജില്ലാ കലക്ടർ വി.ആർ വിനോദ് പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഔദ്യോഗികഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭാഷാപുരോഗതിയുടെ കാര്യത്തിൽ കഴിഞ്ഞവർഷം ഒന്നാമതായിരുന്നു മലപ്പുറം. അത് നിലനിർത്താൻ എല്ലാവകുപ്പുകളും ശ്രദ്ധിക്കണമെന്നും കലക്ടർ നിർദേശിച്ചു. ഔദ്യോഗികഭാഷ സംസ്ഥാന ഏകോപനസമിതി പ്രതിനിധി സുനിൽകുമാർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ജില്ലാതല ഏകോപനസമിതി അംഗം പി.കെ.സി അബ്ദുറഹ്മാൻ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement