ആദായനികുതി സേവനങ്ങളുമായി ധനലക്ഷ്മി ബാങ്ക്

Thursday 27 June 2024 12:58 AM IST

തൃശൂർ: നികുതിദായകർക്ക് വളരെ എളുപ്പത്തിലും സൗകര്യപ്രദവുമായി ആദായനികുതിയും മറ്റ് പ്രത്യക്ഷനികുതികളും അടയ്ക്കാൻ സൗകര്യമൊരുക്കി ധനലക്ഷ്മി ബാങ്ക്. ഇന്റർനെറ്റ് ബാങ്കിംഗിലൂടെയും ബ്രാഞ്ചുകൾ മുഖേനയും ഇൻകം ടാക്‌സ് പോർട്ടലുമായി സംയോജിപ്പിച്ചാണിത്. കസ്റ്റംസ് ഡ്യൂട്ടി, ജി.എസ്.ടി പേയ്മെന്റ് സേവനങ്ങൾ നേരത്തേ തുടങ്ങിയിരുന്നു. 261 ശാഖകളിലും ഈ സേവനം ലഭ്യമാണ്. ഇടപാടുകാരുടെ സേവന സൗകര്യം ലളിതവത്കരിക്കാൻ ബാങ്ക് തുടർന്നും ശ്രമിക്കുമെന്നും ഇൻകം ടാക്‌സ് പേയ്‌മെന്റ് സേവനങ്ങൾ ഇടപാടുകാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നും എം.ഡിയും സി.ഇ.ഒയുമായ അജിത്കുമാർ പറഞ്ഞു.

Advertisement
Advertisement