@ ഐ.ആർ.സി.ടി.സി യാത്രാ പാക്കേജുകൾക്ക് തുടക്കം പോകാം, തീർത്ഥാടനകേന്ദ്രങ്ങളിൽ

Thursday 27 June 2024 12:06 AM IST
irctc

കോഴിക്കോട്: മഹാകാലേശ്വർ ക്ഷേത്രം, ഓംകാരേശ്വർ ക്ഷേത്രം ,അക്ഷർധാം ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ പ്രത്യേക ടൂറിസ്റ്റ് സർവീസുമായി ഐ.ആർ.സി.ടി.സി. പുസ്തകങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയും വായിച്ചറിഞ്ഞ ഇന്ത്യയിലെ പ്രശസ്തമായ പുണ്യസ്ഥലങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും സന്ദർശിക്കാനാണ് പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി)

പുതിയ ടൂർ പാക്കേജുകൾ അവതരിപ്പിച്ചത്.

@വേദഭൂമി ഉത്തരാഖണ്ഡ് യാത്ര 12 ന്

ഉത്തരാണ്ഡിലെ നൈനിറ്റാൾ, അൽമോറ, കൗസാനി പ്രദേശങ്ങൾ സന്ദർശിക്കുന്ന വേദഭൂമി ഉത്തരാഖണ്ഡ് യാത്ര ഭാരത് ഗൗരവ് മാനസ്ഖണ്ഡ് എക്സ് പ്രസിൽ ജൂലായ് 12ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടും. 11 രാത്രിയും 12 പകലും അടങ്ങുന്നതാണ് യാത്ര. സ്റ്റാൻഡേർഡ് കാറ്റഗറിക്ക് 28,020 രൂപയും, ഡീലക്സ് ക്യാറ്റഗറി 35340 മാണ്. 3 ടൈർ എസി ക്ലാസ് ട്രെയിൻ, യാത്രകൾക്ക് നോൺ എ.സി (സ്റ്റാൻഡേർഡ് കാറ്റഗറി) എ.സി (ഡീലക്സ് കാറ്റഗറി) വാഹനം, നോൺ എ.സി ബജറ്റ് ഹോട്ടൽ /ഹോം സ്റ്റേ, മൂന്നു നേരവും സസ്യാഹാരം, ടൂർ എസ്‌കോർട്ട് സെക്യൂരിറ്റി സേവനം എന്നിവയുണ്ടാകും. യാത്രക്കാർക്ക് കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, ഏറണാകുളം ടൗൺ, തൃശ്ശൂർ ഷൊർണൂർ ജംഗ്ഷൻ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് കയറാം.

@ വെസ്റ്റേൺ ഡിലൈറ്റ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ യാത്ര 28 ന്

മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളും പൈതൃക നിർമ്മിതികളും സന്ദർശിക്കും. ജൂലായ് 28ന് പുറപ്പെടുന്ന യാത്ര ആഗസ്റ്റ് 16ന് മടങ്ങിയെത്തും. സ്ലീപ്പർ ക്ലാസ് ട്രെയിൻ, യാത്രകൾക്ക് നോൺ എ.സി വാഹനം, നോൺ എ.സി ബജറ്റ് ഹോട്ടൽ, മൂന്നു നേരവും സസ്യാഹാരം, ടൂർ എസ്‌കോർട്ട് സെക്യൂരിറ്റി എന്നീ സേവനങ്ങളുണ്ട്.

കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ നിന്നും ട്രെയിനിൽ കയറാം. പാക്കേജ് നിരക്ക് 19,000 രൂപ മുതൽ. സീസണനുസരിച്ച് യാത്രാസ്ഥലങ്ങളിൽ മാറ്റം ഉണ്ടാകുമെന്ന് ഐ.ആർ.സി.ടി.സി ജോയിന്റ് ജനറൽ മാനേജർ സാം ജോസഫും ടൂറിസം മാനേജർ വിനോദ് നായരും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisement
Advertisement