സുബ്രതോ കപ്പ് ഫുട്ബോൾ മത്സരം

Thursday 27 June 2024 12:09 AM IST
പടം.. എ. ഇ.ഒ.പി.എം അബ്ദുറഹ്മാമാൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരം കൂളിക്കുന്ന് എം ബി എ സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എം അബ്ദുറഹ്മാൻ കിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. പി.പി സലിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം.ഷഫീഖ്, സനിത് വാഴയിൽ, മജീദ് കെ.പി , പ്രജിൽ വി.കെ , സൂരജ് , നാജിദ് കെ സുരേഷ് കെ.പി, ബോബൻ കെ.ടി, പി.പി മുഹമ്മദ് പ്രസംഗിച്ചു. സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ വേളം എച്ച് എസ് എസ് ചേരാപുരം ഒന്നാം സ്ഥാനം നേടി.

Advertisement
Advertisement