'മക്കളേ നിങ്ങൾ ലഹരി ഉപയോഗിക്കരുതേ'  സന്ദേശവുമായി ഗാന്ധിഭവനിലെ അമ്മമാർ

Thursday 27 June 2024 12:09 AM IST
മക്കളെ നിങ്ങൾ ലഹരി ഉപയോഗിക്കരുതേ സന്ദേശവുമായി ഗാന്ധിഭവൻ അമ്മമാർ

പത്തനാപുരം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഗാന്ധിഭവനിലെ പത്ത് അമ്മമാർ സെന്റ് സ്റ്റീഫൻസ് ഹൈസ്‌കൂളിലെത്തി. ''മക്കളെ നിങ്ങൾ ലഹരി ഉപയോഗിക്കരുതേ'' എന്ന സന്ദേശം ഉൾപ്പെടുത്തിയ പ്ലക്കാർഡുകൾ പിടിച്ചാണ് അമ്മമാരുടെ സംഘം സ്‌കൂളിലെത്തിയത്. സ്‌കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സ്ലീബാ വർഗ്ഗീസ് അമ്മമാരെ സ്വാഗതം ചെയ്തു. ഗാന്ധിഭവൻ മാനേജിംഗ് ഡയറക്ടറും റിട്ട.ആർ.ഡി.ഒയുമായ ബി.ശശികുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് അദ്ധ്യാപകർ
വാസന്തി, പ്രഭാവതി, രാജമ്മ, സരോജിനി, നിർമ്മല, ചിന്നമ്മ, വിജയകുമാരി, രാജമ്മ, ജഗദമ്മ, ലളിതാംബിക വാരസ്യാർ, വിജയമ്മ എന്നീ അമ്മമാരെ ആദരിച്ചു. ക്ളാസിൽ വിദ്യാർത്ഥികൾക്കൊപ്പം ഇരുന്ന അമ്മമാർ കുട്ടികളെ ഉപദേശിക്കുകയും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്ന് സത്യം ചെയ്യിക്കുകയും ചെയ്തു. സ്‌കൂളിലെ ലഹരിവിരുദ്ധറാലി ഗാന്ധിഭവനിലെ പ്രഭാവതിയമ്മ ഫ്‌ളാഗ് ഒഫ് ചെയ്തു. തുടർന്ന് പത്തനാപുരം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി യാത്രക്കാർക്കും ജീവനക്കാർക്കും ലഹരിവിരുദ്ധ സന്ദേശം നൽകി. ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, എച്ച്.ആർ. മാനേജർ സന്തോഷ് ജി. നാഥ്, ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷെമീർ, സേവനപ്രവർത്തകരായ അരവിന്ദ്. എസ്, എസ്.ആർ.രജി , ചിഞ്ചുമോൾ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement