റോളില്ലാതെ വനപാലകർ ... കടമാൻപാറയിലെ ചന്ദനം 'കൊയ്ത്' കാട്ടുകള്ളൻമാർ

Thursday 27 June 2024 12:25 AM IST

പുനലൂർ: തെന്മല ഫോറസ്റ്റ് ഡിവിഷനിലെ ആര്യങ്കാവ് കടമാൻപാറ സ്വാഭാവിക ചന്ദന പ്ലാന്റേഷനിൽ നിന്നു നി​രവധി​ തവണ ചന്ദന മരങ്ങൾ മുറിച്ച് കടത്തിയിട്ടും പ്രതികൾ കാണാമറയത്ത്. വർഷങ്ങളായി മരങ്ങൾ നഷ്ടമാവുന്ന കടമാൻപാറയിൽ നിന്നു കഴിഞ്ഞ ആഴ്ചയിലും രണ്ട് ദിവസം മുമ്പും വനം കൊളളക്കാർ മരങ്ങൾ മുറിച്ച് കടത്തിയിരുന്നു. പ്ലാന്റേഷനിൽ വനം വകുപ്പ് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും കാട്ടുകള്ളന്മാർ കട്ടെടുത്തു. മറയൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചന്ദന മരങ്ങളുള്ള സ്വാഭാവിക പ്ലാന്റേഷനാണ് കടമൻപാറ.

50 മുതൽ 60 സെ.മീറ്റർ വരെ ചുറ്റുവണ്ണമുളള അഞ്ച് ചന്ദനത്തടികളാണ് രണ്ട് ദിവസം മുമ്പ് മുറി​ച്ചത്. ഇതും ക്യാമറ അഹരിച്ചതും സംബന്ധിച്ച് അന്വേഷണം പുരോഗമി​ക്കവേ വീണ്ടും മോഷണം നടന്നു. ഈ മരങ്ങളുടെ കുറ്റികൾ വനപാലകർ കണ്ടെത്തി. ആര്യങ്കാവിലെ കോട്ടവാസൽ, ചേനഗിരി എന്നി​ങ്ങനെ മറ്റു രണ്ട് പ്ലാന്റേഷനുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ കൊള്ള നടക്കുന്നത് കടമൻപാറയി​ലണ്. തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള കടമാൻപാറയിൽ നിന്നു ചന്ദന മരങ്ങൾ മുറിച്ച് കടത്തുന്ന ലോബി​കൾ കാൽ നൂറ്റാണ്ടായി സജീവമാണെന്ന് നാട്ടുകാർ പറയുന്നു. നാടൻ തോക്ക് അടക്കമുള്ള ആയുധങ്ങൾ സംഘത്തി​ന്റെ പക്കലുണ്ടാവും.

 കൊള്ളക്കാർ തമിഴർ

തമിഴ്നാട്ടിലെ കർക്കിടി സ്വദേശികളാണ് കൊള്ളക്കാരിൽ ഭൂരിഭാഗവും. അതിർത്തിയിലെ വനപാത വഴി കാൽനടയായി എത്തുന്ന സംഘങ്ങൾ തമ്മിൽ പ്ലാന്റേഷനിൽ വച്ച് ഏറ്റുമുട്ടലുകളും ഉണ്ടായി​ട്ടുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ച് പണ്ട് നടത്തിയ അന്വേഷണങ്ങളിൽ നിരവധി പ്രതികളെ പിടികൂടിയിരുന്നു. അഞ്ച് വർഷം മുമ്പ് കടമൻപാറയിൽ ഫോറസ്റ്റ് സ്റ്റേഷൻ സ്ഥാപിച്ച് വനപാലകരെയും കൂടുതൽ ഫോറസ്റ്റ് വാച്ചർമാരെയും നിയമിച്ചെങ്കിലും കൊള്ള തടയൻ കഴിയുന്നില്ല.

...................................

 കടമാൻപാറ പ്ളാന്റേഷന്റെ വിസ്തൃതി 120 ഹെക്ടർ

 മറയൂരിൽ ഫലപ്രദമായ സുരക്ഷാ സൗകര്യങ്ങൾ

 കൊള്ളക്കാരെ കണ്ടെത്താൻ പ്രത്യേകം മൊബൈൽ ആപ്പ്

 കടമാൻപാറയിൽ പെരിയർ കടുവ സങ്കേതത്തിൽ നിന്ന് ഡോഗ് സ്ക്വാഡിനെ എത്തിച്ചു

 13 പുരുഷ വാച്ചർമാരെയും മൂന്ന് സ്ത്രീ വാച്ചർമാരെയും നിയോഗിച്ചു

 പുരുഷൻമാർക്ക് ജോലി രാത്രിയിൽ, സ്ത്രീകൾക്ക് പകൽ

ചന്ദന മോഷ്ടക്കളെ സംബന്ധിച്ച് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെ, തിങ്കളാഴ്ച വൈകിട്ട് 3.30ന് കടമൻപാറയിലെ ഫോറസ്റ്റ് വാച്ചർമാർ അപരിചിതരായ.രണ്ട് പേരെ പ്ലാന്റേഷനിൽ കണ്ടു. ചന്ദനമരങ്ങൾ സംരക്ഷിക്കാൻ ജാഗ്രതയോടെ രംഗത്തുണ്ടാവും

സനോജ്, ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ

Advertisement
Advertisement