ലഹരിവിരുദ്ധ കൂട്ടയോട്ടം

Thursday 27 June 2024 12:28 AM IST

ചവറ: ചവറ എം.എസ്.എൻ കോളേജ് ഗാന്ധിയൻ സ്റ്റഡീസും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. കൂട്ടയോട്ടം, ബോധവത്കരണ ക്ളാസ്, പ്രതിജ്ഞ, കലാപരിപാടികൾ എന്നിവ നടന്നു. പ്രിൻസിപ്പൽ ഡോ.ആർ.മധു ഉദ്ഘാടനം ചെയ്തു. പ്രൊഫ.എൻ.ഗോപാലകൃഷ്ണ പിള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനേജർ എൻ.രാജൻ പിള്ള, ഡോ.കെ.ഗോവിന്ദൻ കുട്ടി, ഡോ.ജോസഫ് ജെയിംസ്, പ്രൊഫ.അരുൺ അരവിന്ദ്, പ്രൊഫ.വാസുദേവൻ പിള്ള, പ്രൊഫ.ജെ.ജെ.ബൈജു, പ്രൊഫ.രാജൻ പിള്ള, പ്രൊഫ.അനന്തകൃഷ്ണൻ, ഫാത്തിമ, ശ്രീപാർവതി, ദേവി, ഗോഡ്വിൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement