ചാരക്കേസ് ഗൂഢാലോചന: സിബി മാത്യൂസ് അടക്കം അഞ്ചുപേർക്ക് കുറ്റപത്രം

Thursday 27 June 2024 2:52 AM IST

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച സി.ബി.ഐ അഞ്ചുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

മുൻ ഡി.ജി.പി സിബി മാത്യൂസ്, ഐ.ബി ഉദ്യോഗസ്ഥനായ ജയപ്രകാശ്, മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി.ശ്രീകുമാർ, മുൻ ഡിവൈ.എസ്.പിമാരായ എസ്.വിജയൻ (സ്മാർട്ട് വിജയൻ), കെ.കെ.ജോഷ്വാഎന്നിവർക്കെതിരെയാണ്

തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ ഡൽഹി യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്.

ശാസ്ത്രജ്ഞനായ നമ്പിനാരായണനെ ചാരക്കേസിൽ കുടുക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഗൂഢാലോചന സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. കേരള പൊലീസിലെയും ഐ.ബിയിലെയും മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. വരും ദിവസങ്ങളിൽ കുറ്റപത്രം കോടതി പരിഗണിക്കും.

Advertisement
Advertisement