നിക്ഷേപത്തുക നിങ്ങൾക്ക് തീരുമാനിക്കാം, പലിശ അര ലക്ഷം വരെ ലഭിക്കും; ഭാവി സുരക്ഷിതമാക്കാൻ എളുപ്പവഴി

Thursday 27 June 2024 12:05 PM IST

വരുമാനത്തിന്റെ ഒരു വിഹിതം ഭാവിയിലെ ആവശ്യങ്ങൾക്കുവേണ്ടി മാ​റ്റിവയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഏത് നിക്ഷേപ പദ്ധതിയിൽ ചേരുമ്പോഴാണ് കൂടുതൽ ലാഭം കിട്ടുകയെന്നതിനെക്കുറിച്ച് പലർക്കും ധാരണ കുറവുണ്ടാകും. സുരക്ഷിതമായി നിക്ഷേപം നടത്താനും നിശ്ചിത കാലയളവുകൊണ്ട് നിക്ഷേപിച്ചതിനെക്കാൾ കൂടുതൽ പണം തിരികെ ലഭിക്കാനും സഹായിക്കുന്നതാണ് സ്ഥിരം നിക്ഷേപ പദ്ധതികൾ അല്ലെങ്കിൽ ഫിക്സഡ് ഡെപ്പോസി​റ്റുകൾ (എഫ്ഡി).

സ്ഥിരം നിക്ഷേപത്തിന് പ്രതിമാസമായോ മൂന്ന് മാസത്തിൽ ഒരു തവണയായോ ആറ് മാസത്തിലൊരിക്കലോ അല്ലെങ്കിൽ പ്രതിവർഷമായോ പലിശ ലഭിക്കും. എങ്ങനെ പലിശ ഈടാക്കണമെന്ന് നിക്ഷേപകനാണ് തീരുമാനിക്കുന്നത്.ഇതിൽ ചേരുന്നതിലൂടെ യാതൊരു തരത്തിലുളള നഷ്ടവും നിക്ഷേപകന് ഉണ്ടാകില്ല. നികുതിയിനത്തിലും കൂടുതൽ ആനുകൂല്യങ്ങളും സ്ഥിരംനിക്ഷേപ പദ്ധതിയിലൂടെ ലഭിക്കും.

സ്ഥിരം നിക്ഷേപങ്ങൾക്ക് ഓരോ ബാങ്കിലും വ്യത്യസ്ത പലിശ നിരക്കുകളാണ് ഈടാക്കുന്നത്. അത് പ്രധാനമായും നിക്ഷേപ തുകയെയും കാലാവധിയെയും ആശ്രയിച്ചിരിക്കും. എഫ്ഡി ഉപയോഗിച്ച് നിങ്ങൾ കൂടുതൽ ലോൺ ആനുകൂല്യങ്ങളും ലഭിക്കും.


ഒരു വർഷത്തെ നിക്ഷേപം
1. സ്ഥിരം നിക്ഷേപങ്ങൾക്ക് ഒരു വർഷം ഈടാക്കുന്ന പലിശനിരക്ക് 6.8 ശതമാനമാണ്. ഒരു വർഷത്തേക്ക് 40,000 രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ പലിശയിനത്തിൽ മാത്രം നിങ്ങൾക്ക് 2,790 രൂപ ലഭിക്കും.
2. ഒരു വർഷത്തേക്ക് 80,000 രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ പലിശയിനത്തിൽ മാത്രം നിങ്ങൾക്ക് 5,580 രൂപ ലഭിക്കും.
3. ഒരു വർഷത്തേക്ക് 1,20,000 രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ പലിശയിനത്തിൽ മാത്രം 8,370 രൂപ ലഭിക്കും.


അഞ്ച് വർഷത്തെ നിക്ഷേപം
1. സ്ഥിരം നിക്ഷേപങ്ങൾക്ക് അഞ്ച് വർഷം ഈടാക്കുന്ന പലിശനിരക്ക് 6.5 ശതമാനമാണ്. 40,000 രൂപയുടെ നിക്ഷേപത്തിന് പലിശയിനത്തിൽ മാത്രം 15,217 രൂപ സ്വന്തമാക്കാം,
2. 80,000 രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ പലിശയിനത്തിൽ മാത്രം 30,434 രൂപ സ്വന്തമാക്കാം
3. 1,20,000 രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ പലിശയിനത്തിൽ മാത്രം 45,650 രൂപ സ്വന്തമാക്കാം.

സ്ഥിരം നിക്ഷേപപദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ അടുത്ത ബാങ്കുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസിലാക്കേണ്ടതാണ്.

Advertisement
Advertisement