പന കടപുഴകി വീണു; അങ്കണവാടി തകർന്നു

Friday 28 June 2024 12:02 AM IST
അംഗൻവാടി

കൊയിലാണ്ടി: ശക്തമായ കാറ്റിലും മഴയിലും പന കടപുഴകി വീണ് നഗരസഭ പത്താംവാർഡിലെ അപ്പുക്കുട്ടി നായർ സ്മാരക അങ്കണവാടി തകർന്നു. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ചുറ്റുമതിലും താത്ക്കാലിക ഷെഡുമാണ് ഭാഗികമായി തകർന്നത്. ഏകദേശം 50000 രൂപയുടെ നഷ്ടം കണക്കാക്കുന്നു . പന്തലായനി കൊല്ലം പ്രദേശങ്ങളിലേക്ക് കനാൽ റോഡ് വഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.പരിസര പ്രദേശത്ത് വൻ മരങ്ങൾ ഇനിയും വീഴാൻ സാദ്ധ്യതയുള്ളതിനാൽ ഇത്തരം മരങ്ങൾ മുറിച്ചു മാറ്റുമെന്ന് വാർഡ് കൗൺസിലർ ഇ.കെ.അജിത്ത് പറഞ്ഞു.

Advertisement
Advertisement