ആശ്രിത നിയമനം: ജോലിയിലുള്ളവരും സമ്മതപത്രം നൽകണം

Friday 28 June 2024 4:48 AM IST

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ആശ്രിത നിയമനത്തിനായി പുതുതായി ഏർപ്പെടുത്തിയ വ്യവസ്ഥകൾ നിലവിൽ സർവീസിലുള്ളവർക്കും ബാധകമാക്കി. നിയമനം ലഭിച്ചവർ മരിച്ച ജീവനക്കാരുടെ ആശ്രിതരായ മറ്റുള്ളവരെയും സംരക്ഷിക്കാമെന്ന സമ്മതപത്രം നൽകണം. ലംഘിക്കുന്നവരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിച്ചെടുത്ത് മറ്റുള്ള ആശ്രിതർക്ക് നൽകും. ഓഫീസ് മേധാവിക്കാണ് സംരക്ഷണ സമ്മതമൊഴി നൽകേണ്ടത്.

ആശ്രിത നിയമനം ലഭിക്കുന്നവർ മരിച്ച ജീവനക്കാരുടെ മാതാവ്,​ പിതാവ്,​ വിധവ,​ വിഭാര്യൻ എന്നിവരെ ജീവിതകാലം മുഴുവനും സഹോദരങ്ങളെ പ്രായപൂർത്തിയാകുന്നതു വരെയും സംരക്ഷിക്കണം.

ജോലിക്ക് അപേക്ഷ നൽകുന്നതിനൊപ്പം സമ്മതപത്രം നൽകണമെന്ന വ്യവസ്ഥ നിലവിൽ സേവനത്തിൽ തുടരുന്നവർക്കും ബാധകമാക്കുകയായിരുന്നു. ഈ വ്യവസ്ഥയ്ക്ക് മുൻകാല പ്രാബല്യവും പുതിയ ഉത്തരവിൽ സർക്കാർ വരുത്തിയിട്ടുണ്ട്.

Advertisement
Advertisement