സ്വാമി മാധവാനന്ദ സമാധിദിനം ആചരിച്ചു

Friday 28 June 2024 12:00 AM IST

ശിവഗിരി: ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് മുൻപ്രസിഡന്റ്‌ സ്വാമി മാധവാനന്ദയുടെ 36-ാമത് സമാധിദിനം ആചരിച്ചു. സമാധി സ്ഥാനത്ത് പൂജയും പ്രാർത്ഥനയും നടന്നു. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുൻ ട്രഷറർ സ്വാമി പരാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി വിരജാനന്ദഗിരി, സ്വാമി ദേശികാനന്ദ യതി, ബ്രഹ്മചാരിമാർ, വൈദികർ, ഭക്തജനങ്ങൾ എന്നിവർക്കൊപ്പം കോട്ടയം മാന്നാനത്ത് നിന്നും സ്വാമിയുടെ കുടുംബാംഗങ്ങളും ചടങ്ങുകളിൽ സംബന്ധിച്ചു.

നീ​റ്റ് ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ടൻ
പ​രി​ഹ​രി​ക്ക​ണം​ :
ഐ.​ ​എം.​ എ

തി​രു​വ​ന​ന്ത​പു​രം​:​ ​നീ​റ്റ് ​പ​രീ​ക്ഷ​യി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​അ​ടി​യ​ന്ത​ര​ ​പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്ന് ​ഐ.​എം.​എ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പി​ലെ​യും​ ​അ​നു​ബ​ന്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ​യും​ ​വീ​ഴ്ച​ക​ൾ​ ​ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.​ ​ഇ​ത് ​ലോ​ക​ ​നി​ല​വാ​ര​മു​ള്ള​ ​ഇ​ന്ത്യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ത്തെ​ ​സം​ശ​യ​ ​നി​ഴ​ലി​ലാ​ക്കും.​ ​കു​റ്റ​ക്കാ​രെ​ ​നി​യ​മ​ത്തി​ന്റെ​ ​മു​ൻ​പി​ൽ​ ​കൊ​ണ്ടു​വ​ന്ന് ​ക​ടു​ത്ത​ ​ശി​ക്ഷ​ ​ഉ​റ​പ്പാ​ക്ക​ണം.​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പ് ​സം​വി​ധാ​ന​ത്തി​ന്റെ​യും​ ​ഭാ​ഗ​മാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​മാ​റ്റ​ണം.
പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ച്ച് ​വ​ള​രെ​ ​വേ​ഗം​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​ ​ന​ട​ത്ത​ണ​മെ​ന്നും​ ​ഐ.​എം.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​ജോ​സ​ഫ് ​ബെ​ന​വ​ൻ,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​കെ.​ ​ശ​ശി​ധ​ര​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
നീ​റ്റ് ​യു.​ജി,​ ​പി.​ജി​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​അ​നു​വ​ദി​ക്കു​ക,​ ​എ​ല്ലാ​വ​ർ​ക്കും​ ​സ​മീ​പ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​സൗ​ക​ര്യം​ ​ന​ൽ​കു​ക,​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ൾ​ ​ദേ​ശീ​യ​ ​ത​ല​ത്തി​ലും​ ​സം​സ്ഥാ​ന​ ​ത​ല​ത്തി​ലും​ ​ന​ട​ത്തു​ക,​ ​പ​രീ​ക്ഷ​ ​പൂ​ർ​ണ്ണ​മാ​യും​ ​ഓ​ൺ​ലൈ​നി​ലാ​ക്കു​ക​ ​തു​ട​ങ്ങി​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​ഐ.​എം.​എ​ ​മു​ന്നോ​ട്ടു​വ​ച്ചു.

ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​അ​തോ​റി​റ്റി​ ​യോ​ഗം​ 10​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​മൂ​ന്നി​നു​ ​ചേ​രാ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​സ്റ്റേ​റ്റ് ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​അ​തോ​റി​റ്റി​യു​ടെ​ ​യോ​ഗം​ ​ജൂ​ലാ​യ് 10​ന് ​രാ​വി​ലെ​ 11​ന് ​വ​ഴു​ത​ക്കാ​ട്ട് ​ട്രാ​ൻ​സ് ​ട​വ​റി​ലെ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ക​മ്മി​ഷ​ണ​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ന​ട​ക്കും.

കു​ർ​ള​ ​എ​ക്സ്‌​പ്ര​സ് ​ഒ​രു​മാ​സം​ ​പ​ന​വേ​ൽ​ ​വ​രെ​ ​മാ​ത്രം

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​വി​ലെ​ 9.15​ന് ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ടു​ന്ന​ ​ലോ​ക​മാ​ന്യ​തി​ല​ക് ​വ​രെ​യു​ള്ള​ ​നേ​ത്രാ​വ​തി​ ​(​കു​ർ​ള​ ​എ​ക്സ്‌​പ്ര​സ്),​ ​മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് ​ഉ​ച്ച​യ്ക്ക് 12.45​ന് ​പു​റ​പ്പെ​ടു​ന്ന​ ​ലോ​ക​മാ​ന്യ​തി​ല​കി​ലേ​ക്കു​ള്ള​ ​മ​ത്സ്യ​ഗ​ന്ധ​ ​എ​ക്സ്‌​പ്ര​സ് ​ട്രെ​യി​നു​ക​ൾ​ ​ജൂ​ൺ30​ ​മു​ത​ൽ​ ​ജൂ​ലാ​യ്30​ ​വ​രെ​ ​പ​ന​വേ​ൽ​ ​വ​രെ​ ​മാ​ത്ര​മേ​ ​സ​ർ​വ്വീ​സ് ​ന​ട​ത്തു​ക​യു​ള്ളൂ.​ഇൗ​ ​ട്രെ​യി​നു​ക​ളു​ടെ​ ​മ​ട​ക്ക​സ​ർ​വ്വീ​സും​ ​പ​ന​വേ​ലി​ൽ​ ​നി​ന്നാ​യി​രി​ക്കും.​ ​ലോ​ക​മാ​ന്യ​തി​ല​ക് ​റൂ​ട്ടി​ൽ​ ​നി​ർ​മ്മാ​ണ​ജോ​ലി​ ​ന​ട​ക്കു​ന്ന​തി​നാ​ലാ​ണി​തെ​ന്ന് ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.

Advertisement
Advertisement