കേരള സർവകലാശാലാ പി.ജി അലോട്ട്മെന്റ്

Friday 28 June 2024 12:00 AM IST

സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ പിജി, എം.ടെക്. കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ജൂലായ് മൂന്നിന് നടത്തും. അഡ്മിഷൻ മെമ്മോ സർവകലാശാലയുടെ പി.ജി. സി.എസ്.എസ്. അഡ്മിഷൻ പോർട്ടലിൽ (https://admissions.keralauniversity.ac.in/css2024) ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്യാം.



പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സുകളിലേക്ക് എസ്.സി., എസ്.ടി. വിഭാഗങ്ങളിൽ ഒഴിവുള്ള സീ​റ്റുകളിലേക്ക് 29 ന് കാര്യവട്ടം ക്യാമ്പസ്സിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. അസ്സൽ രേഖകളുമായി രാവിലെ പത്തിനകം വകുപ്പുകളിലെത്തണം.

വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ്, ബി.എ. മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ നാലാം സെമസ്​റ്റർ ബി.ടെക്. (2020 സ്‌കീം - റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എംകോം. (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.എ. ഇക്കണോമിക്സ്, എം.എസ്‌സി. മാത്തമാ​റ്റിക്സ് (റെഗുലർ, സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.എസ്‌സി ഫിസിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.​റ്റി.​റ്റി.എം. (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ത്രിവത്സര എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബി.എ. ഇക്കണോമിക്സ് ആൻഡ് മീഡിയ സ്​റ്റഡീസ്, ബി.എ. ഇംഗ്ലീഷ് ആൻഡ് മീഡിയ സ്​റ്റഡീസ് ന്യൂ ജനറേഷൻ ഡബിൾ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവർഷ എം.ബി.എ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവർഷ എം.ബി.എ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ ബി.എ./ബി.എ‌സി./ബികോം. ന്യൂ ജനറേഷൻ ഡബിൾ മെയിൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന നാലാം സെമസ്​റ്റർ എം.എ /എം.എസ്‌സി /എം.കോം. (2022 അഡ്മിഷൻ) പ്രോഗ്രാമുകളുടെ പഠന സാമഗ്രികൾ ജൂലായ് ഒന്നു മുതൽ 4 വരെ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസിൽ നിന്ന് നേരിട്ട് കൈപ്പ​റ്റാം. വെബ്സൈറ്റ്- www.ideku.net

ആറാം സെമസ്​റ്റർ ബി.എ. സി.ബി.സി.എസ്.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 28 മുതൽ ജൂലായ് 5 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

Advertisement
Advertisement