ഉന്നതവിജയികളെ ആദരിച്ചു

Friday 28 June 2024 12:27 AM IST

കുറ്റിപ്പുറം : കാടഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഉന്നതവിജയം കൈവരിച്ച മുഴുവൻ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് മയ്യേരി ഉദ്ഘാടനം ചെയ്തു. അഡ്വ. പി.പി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ബാബു,​ ഹീൽഫോർട്ട് ഹോസ്പിറ്റൽ ജനറൽ മാനേജർ നൗഷാദ് എന്നിവർ മുഖ്യാതിഥികളായി. എടപ്പാൾ ഉപജില്ലയിൽ മികച്ച ഇന്നവേറ്റീവ് പ്രോഗ്രാമിനുള്ള അവാർഡ് നേടിയ കാടഞ്ചേരി സ്‌കൂളിനുള്ള അവാർഡ് പൊന്നാനി എ.ഇ.ഒ കെ. ശ്രീജ സമ്മാനിച്ചു. കെ.കെ.ആനന്ദൻ, എം.ജയശ്രീ, പി.അബ്ദുള്ള, കെ.കെ.ജിഷാദ്, കെ.ദേവയാനി, കെ.പി.അബൂബക്കർ ഹാജി, കെ.അബ്ദുൾ ഹമീദ് ,​ പ്രധാനാദ്ധ്യാപിക പി.ആ‌ർ. വിലാസിനി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement