അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണയും

Friday 28 June 2024 1:14 AM IST

കൊല്ലം: കോർപ്പറേഷൻ തടഞ്ഞുവച്ചിരിക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക കൊടുത്ത് തീർക്കുക, മിനിമം 200 തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തുക, നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യ സംസ്കരണത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന തൊഴിലാളികളോടുള്ള കോർപ്പറേഷൻ അധികാരികളുടെ ധാർഷ്ട്യവും അവഗണനയും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്‌ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് ചിന്നക്കട റസ്റ്റ്‌ ഹൗസ് പടിക്കൽ നിന്ന് കൊല്ലം കോർപറേഷൻ ഓഫീസിലേക്ക് തൊഴിലാളി മാർച്ചും ധർണയും സംഘടിപ്പിക്കും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്‌ ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കൃഷ്ണ വേണി ജി.ശർമ്മ അദ്ധ്യക്ഷനാകും.

Advertisement
Advertisement