സഹകരണ പുരസ്‌കാരം നൽകി

Friday 28 June 2024 2:10 AM IST

തിരുവനന്തപുരം: ദേശീയ സഹകരണ വികസന കോർപറേഷൻ അവാർഡുകൾ ഒൻപത് സ്ഥാപനങ്ങൾക്ക് മന്ത്രി വി.എൻ.വാസവൻ വിതരണം ചെയ്തു. മികച്ച പ്രാഥമിക ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കുള്ള എക്സലൻസ് സർട്ടിഫിക്കറ്റ് എറണാകുളം ഒക്കൽ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിനും മെരിറ്റ് സർട്ടിഫിക്കറ്റ് എറണാകുളം വരാപ്പെട്ടി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിനുമാണ്.

മികച്ച പ്രാഥമിക വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കുള്ള എക്സലൻസ് സർട്ടിഫിക്കറ്റ് കോഴിക്കോട് അഴിയൂർ സൊസൈറ്റിക്കും മെരിറ്റ് പുരസ്‌കാരം കോഴിക്കോട് ചക്കിട്ടപ്പാറ വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കും നൽകി. സേവന മേഖലയിലെ മികച്ച സൊസൈറ്റിക്കുള്ള എക്സലൻസ് പുരസ്‌കാരം കൊല്ലം ജില്ലാ കോ ഓപ്പറേറ്റീവ് ആശുപത്രി സൊസൈറ്റിക്കും മെരിറ്റ് സർട്ടിഫിക്കറ്റ് കണ്ണൂർ, കാസർകോട് ജില്ലാ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്കും നൽകി. ദുർബല വിഭാഗത്തിലെ മികച്ച പ്രാഥമിക കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കുള്ള എക്സലൻസ് സർട്ടിഫിക്കറ്റ് പത്തനംതിട്ട വെച്ചൂച്ചിറ മിൽക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിക്കും മെരിറ്റ് സർട്ടിഫിക്കറ്റ് ആലപ്പി സ്മാൾ സ്‌കെയിൽ കയർ മാറ്റിംഗ് പ്രൊഡ്യൂസേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കുമാണ്. എക്സലൻസ്, മെരിറ്റ് സമ്മാനത്തുക യഥാക്രമം 25000, 20000 രൂപ വീതമാണ്.

Advertisement
Advertisement