പ്രൗഢ നിർദ്ദേശങ്ങളുമായി കൗമുദി ടി.വി കോൺക്ളേവ്

Friday 28 June 2024 2:15 AM IST

തിരുവനന്തപുരം: അടുത്ത രണ്ടുവർഷം സംസ്ഥാന സർക്കാർ ഊന്നൽ നൽകുന്ന വികസന പദ്ധതികൾ വിശകലനം ചെയ്യാൻ കൗമുദി ടിവി സംഘടിപ്പിച്ച ടുവേർഡ്‌സ് ടുമാറോ കോൺക്ളേവ് പ്രൗഢവും വികസനോന്മുഖവുമായ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച്

ശ്രദ്ധേയമായി. വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

ഇന്നലെ ഹോട്ടൽ ഒ ബൈ താമരയിൽ നടന്ന കോൺക്ളേവിന് മന്ത്രിമാരായ വി. ശിവൻകുട്ടി, ഡോ. ആർ. ബിന്ദു, എം.ബി. രാജേഷ്, ജി.ആർ. അനിൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.

അതത് വകുപ്പിലെ വികസനപരിപാടികൾ മന്ത്രിമാർ വിശദീകരിച്ചു. കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്സ് വകുപ്പ് മുൻ മേധാവി ഡോ. അച്യുത് ശങ്കർ എസ്. നായർ, ഡോ. ബിജു രമേശ് എന്നിവർ സംസാരിച്ചു. കേരളകൗമുദി തയാറാക്കിയ ലഹരിക്കെതിരെ ജാഗ്രത എന്ന പുസ്തകം എസ്.യു.ടി ഹോസ്പിറ്റൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കേണൽ രാജീവ് മണാളിക്ക് നൽകി മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു.

ചടങ്ങിൽ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ ഡോ.ബിജു രമേശ്, ശബരിഗിരി ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ ഡോ.ജയകുമാർ,​ ദേവ് സ്‌നാക്‌സിന് വേണ്ടി പ്രോജക്ട് കോ-ഓഡിനേഷൻ മാനേജർ മണികണ്ഠൻ,​ ലീഗൽ മാനേജർ സുരേഷ്,​ എസ്.കെ ഹോസ്പിറ്റലിനുവേണ്ടി നിതിൻ (മാർക്കറ്റിംഗ് മാനേജർ)​,​ സോനു (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ)​ ​ അനു രവീന്ദ്രൻ (ഡയറക്ടർ,​ ഫ്ലയർ വേ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്)​ ഔഷധിക്ക് വേണ്ടി ബിന്ദു എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് മോഡേറ്ററായി. കേരളകൗമുദി ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ്,​ കൗമുദി ടിവി ജനറൽ മാനേജർ സുധീ‌ർ കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. ചന്ദ്രദത്ത് എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി എഡിറ്റർ എ.സി. റെജി സ്വാഗതവും ന്യൂസ് ഹെഡ് കൗമുദി ടിവി ആൻഡ് ഡിജിറ്റൽ ലിയോ രാധാകൃഷ്‌ണൻ നന്ദിയും പറഞ്ഞു.

കൗ​മു​ദി​ ​ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ
ശ​ബ്ദം​ ​:​ ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​വി​വാ​ദ​ങ്ങ​ളു​ടെ​ ​കാ​ല​ത്ത് ​ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ​ ​ശ​ബ്ദ​മാ​കു​ന്ന​ ​പ​ത്ര​മാ​ണ് ​കേ​ര​ള​കൗ​മു​ദി​യെ​ന്ന് ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ൽ.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​ടു​ത്ത​ ​ര​ണ്ടു​വ​ർ​ഷ​ത്തെ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ ​വി​ശ​ക​ല​നം​ ​ചെ​യ്യാ​ൻ​ ​കൗ​മു​ദി​ ​ടി.​വി​ ​സം​ഘ​ടി​പ്പി​ച്ച​ ​'​ടു​വേ​ർ​ഡ്സ് ​ടു​മോ​റോ​'​ ​കോ​ൺ​ക്ലേ​വി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
സ​ർ​വ​ത​ല​സ്പ​ർ​ശി​യാ​യ​ ​വി​ക​സ​നം​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​സ​‌​ർ​ക്കാ​രാ​ണി​ത്.​ ​വി​ശ​പ്പു​ര​ഹി​ത​ ​കേ​ര​ളം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി.​ ​മു​ൻ​പ് ​അ​തി​ദ​രി​ദ്ര​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​പ​ല​ർ​ക്കും​ ​റേ​ഷ​ൻ​ ​കാ​ർ​ഡ് ​ഇ​ല്ലാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​ഒ​രു​ ​രൂ​പ​ ​പോ​ലും​ ​ചെ​ല​വി​ല്ലാ​തെ​ ​ഓ​ൺ​ലൈ​നി​ൽ​ ​കാ​ർ​ഡി​ന് ​അ​പേ​ക്ഷി​ക്കാം.​ 134​ ​ആ​ദി​വാ​സി​ ​ഊ​രു​ക​ളി​ൽ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​ഒ​രു​ക്കി.​ 45​ ​ല​ക്ഷം​ ​കു​ടും​ബ​ങ്ങ​ൾ​ ​പ്ര​തി​മാ​സം​ ​സ​പ്ലൈ​കോ​യെ​ ​ആ​ശ്ര​യി​ക്കു​ന്നു.​ ​ഒ​രു​ ​ജീ​വ​ന​ക്കാ​ര​നെ​പ്പോ​ലും​ ​പി​രി​ച്ചു​ ​വി​ട്ടി​ല്ല.​ ​സ​പ്ലൈ​കോ​ ​വി​പു​ലീ​ക​രി​ക്കും.​ ​പോ​ഷ​ക​ഗു​ണ​മു​ള്ള​ ​ആ​ഹാ​രം​ ​പൊ​തു​വി​ത​ര​ണ​ ​ശൃം​ഖ​ല​യി​ലൂ​ടെ​ ​എ​ത്തി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.
മാ​റു​ന്ന​ ​യു​വ​ത​യു​ടെ​ ​അ​ഭി​ലാ​ഷ​ങ്ങ​ൾ​ ​സ​മൂ​ഹം​ ​മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബ​യോ​ ​ഇ​ൻ​ഫ​ർ​മേ​റ്റി​ക്സ് ​വ​കു​പ്പ് ​മു​ൻ​ ​മേ​ധാ​വി​ ​ഡോ.​അ​ച്യു​ത് ​ശ​ങ്ക​ർ​ ​എ​സ്.​നാ​യ​ർ​ ​പ​റ​ഞ്ഞു.​ ​വി​ദേ​ശ​കു​ടി​യേ​റ്റം​ ​വ​ർ​ദ്ധി​ക്കു​ന്ന​താ​യി​ ​പ​രാ​തി​പ്പെ​ടാ​തെ​ ​അ​തി​ന്റെ​ ​കാ​ര​ണ​ങ്ങ​ൾ​ ​ക​ണ്ടെ​ത്ത​ണം.​ ​വി​ദേ​ശ​സ്വ​കാ​ര്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​പോ​ലു​ള്ള​ ​പു​ത്ത​ൻ​ ​ആ​ശ​യ​ങ്ങ​ൾ​ ​ഇ​ന്നും​ ​പ​ടി​വാ​തി​ൽ​ക്ക​ൽ​ ​നി​ൽ​ക്കു​ക​യാ​ണ്.​ ​വി​ദേ​ശ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ഇ​ങ്ങോ​ട്ട് ​സ്വാ​ഗ​തം​ ​ചെ​യ്യ​ണം.​ ​സ​ർ​ക്കാ​രി​ന്റെ​ ​പൊ​തു​വി​ദ്യാ​ല​യ​ ​സം​ര​ക്ഷ​ണം​ ​പ്ര​ശം​സ​നീ​യ​മാ​ണ്.​ ​എ​ന്നാ​ൽ​ ​എ​ല്ലാ​വ​ർ​ക്കും​ ​എ​ ​പ്ല​സ് ​എ​ന്ന​ ​ന​യ​ത്തി​ന് ​പ​ക​രം​ ​ക​ഴി​വും​ ​നി​ല​വാ​ര​വും​ ​അ​ള​ക്കു​ന്ന​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​രൂ​പം​ ​ന​ൽ​ക​ണം. സ്കൂ​ൾ​ ​ത​ലം​ ​മു​ത​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​അ​ഭി​രു​ചി​ക​ൾ​ ​ര​ക്ഷി​താ​ക്ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്സ് ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ബി​ജു​ ​ര​മേ​ശ് ​പ​റ​ഞ്ഞു.​ ​എ​ങ്കി​ലേ​ ​അ​വ​ർ​ക്ക് ​ദി​ശാ​ബോ​ധം​ ​ന​ൽ​കാ​നാ​വൂ.​ ​വി​ദേ​ശ​ത്ത് ​ഉ​ൾ​പ്പെ​ടെ​ ​ശ​രി​യാ​യ​ ​കോ​ഴ്സ് ​തി​ര​ഞ്ഞെ​ടു​ക്കാ​നാ​വാ​തെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ത​റു​ന്നു.​ ​ത​ദ്ദേ​ശ​രം​ഗ​ത്തെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കു​ന്ന​തി​ല​ധി​ക​വും​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​ന്നെ​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

വാ​ക്കി​നെ​ ​വാ​ളാ​ക്കി​യ​

​പ​ത്രാ​ധി​പ​ർ:​ ​മ​ന്ത്രി​ ​ആ​ർ. ​ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​വാ​ക്കി​നെ​ ​വാ​ളാ​ക്കി​ ​മാ​റ്റി​യ​ ​പ​ത്രാ​ധി​പ​ർ​ ​കെ.​ ​സു​കു​മാ​ര​ന്റെ​ ​പാ​ത​യി​ലാ​ണ് ​കേ​ര​ള​കൗ​മു​ദി​ ​സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് ​മ​ന്ത്രി​ ​ഡോ.​ആ​ർ.​ബി​ന്ദു​ ​കൗ​മു​ദി​ ​ടി.​ ​വി​ ​കോ​ൺ​ക്ലേ​വി​ൽ​ ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​രി​ന്റെ​ ​നേ​ട്ട​ങ്ങ​ൾ​ ​വി​വ​രി​ക്കാ​ൻ​ ​കേ​ര​ള​കൗ​മു​ദി​ ​വേ​ദി​ ​ക​ണ്ടെ​ത്തി​യ​ത് ​അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.​ ​വൈ​ജ്ഞാ​നി​ക​ ​മൂ​ല​ധ​ന​ത്തെ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ ​സ​മൂ​ഹ​ത്തി​ന് ​ഗു​ണ​ക​ര​മാ​ക്കു​ക​യാ​ണ് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​ല​ക്ഷ്യ​മെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

കേ​ര​ള​കൗ​മു​ദി​ ​വി​ക​സന
വേ​ദി​ ​-​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി

കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​നം​ ​മു​ൻ​നി​റു​ത്തി​യു​ള്ള​ ​ച​ർ​ച്ച​ക​ൾ​ക്ക് ​കേ​ര​ള​കൗ​മു​ദി​ ​എ​ന്നും​ ​വേ​ദി​യാ​യി​ട്ടു​ണ്ടെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.
കൗ​മു​ദി​യു​ടെ​ ​ഈ​ ​വേ​ദി​യും​ ​ഭാ​വി​യി​ൽ​ ​ഓ​ർ​മ്മി​ക്ക​പ്പെ​ടും.​ ​കേ​ര​ള​കൗ​മു​ദി​ ​ഉ​ന്ന​യി​ക്കു​ന്ന​ ​ക്രി​യാ​ത്മ​ക​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​പ​രി​ഗ​ണി​ച്ചാ​ണ് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.
വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സ​ർ​വ​തോ​മു​ഖ​മാ​യ​ ​വി​ക​സ​നം​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​വി​ദ്യാ​ഭ്യാ​സ​ ​പ്ര​ക്രി​യ​യാ​ണ് ​കേ​ര​ള​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ത്.
പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യ്ക്ക് 1032.62​ ​കോ​ടി​യാ​ണ് ​ന​ട​പ്പ് ​സാ​മ്പ​ത്തി​ക​വ​ർ​ഷം​ ​വ​ക​യി​രു​ത്തി​യ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

എ​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ലും​ ​കെ​ ​സ്മാ​ർ​ട്ട്:

​മ​ന്ത്രി​ ​എം.​ബി​. ​രാ​ജേ​ഷ്


ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ആ​ളു​ക​ൾ​ ​ക​യ​റി​യി​റ​ങ്ങേ​ണ്ട​ ​ഇ​ട​മ​ല്ലെ​ന്ന് ​മ​ന്ത്രി​ ​എം.​ബി​ ​രാ​ജേ​ഷ്.​ ​എ​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ലും​ ​കെ​ ​-​ ​സ്‌​മാ​ർ​ട്ട് ​ന​ട​പ്പാ​ക്കും.​ ​ഇ​ത് ​എ​ല്ലാ​വ​ർ​ക്കും​ ​പ്രാ​പ്യ​മാ​ക്കാ​ൻ​ ​ഇ​ ​-​ ​സാ​ക്ഷ​ര​ത​യും​ ​ന​ട​പ്പാ​ക്കും.​ ​കെ​-​സ്‌​മാ​ർ​ട്ട് ​അ​പ്രാ​പ്യ​മാ​യ​വ​ർ​ക്ക് ​ഹെ​ൽ​പ് ​ഡെ​സ്‌​ക് ​വേ​ണ​മെ​ന്ന​ ​കേ​ര​ള​കൗ​മു​ദി​ ​നി​ർ​ദ്ദേ​ശ​ത്തി​ന് ​മ​റു​പ​ടി​യാ​യാ​ണ് ​മ​ന്ത്രി​യു​ടെ​ ​പ്ര​തി​ക​ര​ണം.​ ​ആ​ളു​ക​ളെ​ ​ഓ​ഫീ​സി​ലേ​ക്ക് ​വി​ളി​ച്ചു​വ​രു​ത്ത​ണ​മെ​ന്ന​ ​മ​നോ​ഭാ​വ​മു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ട്.​ ​ഈ​ ​മ​നോ​ഭാ​വ​ത്തെ​ ​പ്ര​തി​രോ​ധി​ക്കും.​ ​സ​മ്പൂ​ർ​ണ​ ​ഭ​ര​ണ​ഘ​ട​നാ​ ​സാ​ക്ഷ​ര​ത​യും​ ​ന​ട​പ്പാ​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Advertisement
Advertisement