ഇന്ത്യയ്ക്ക് ഇന്ന് ഫൈനൽ, എതിരാളികൾ ദക്ഷിണാഫ്രിക്ക, മത്സരം രാത്രി 8 മുതൽ

Saturday 29 June 2024 4:01 AM IST

ബാർബഡോസ്: കഴിഞ്ഞ നവംബറിൽ സ്വന്തം മണ്ണിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ കിരീടം കൈവിട്ടുപോയ ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ലോക കിരീടത്തിനരികെ. ഇന്ന് വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ടുമുതലാണ് മത്സരം.

കഴിഞ്ഞ ദിവസം നട‌ന്ന ആദ്യ സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തകർത്തെറിഞ്ഞാണ് എയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്. ഇടയ്‌ക്ക് മഴ തടസപ്പെടുത്തിയെങ്കിലും രണ്ടാം സെമിയിൽ ഇംഗ്ളണ്ടിനെ 68 റൺസിന് തോൽപ്പിച്ച് രോഹിത് ശർമ്മയുടെ ഇന്ത്യയും ഫൈനലിലേക്ക് ചുവടുവച്ചു. ഈ ലോകകപ്പിൽ ഇതുവരെ ഒരു കളി പോലും തോൽക്കാത്ത ഇരുടീമുകളും ആദ്യമായാണ് ഒരു ഐ.സി.സി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്.

മഴ ഭീഷണി

സെമി ഫൈനലിനെന്നപോലെ ഫൈനലിനും മഴ ഭീഷണിയുണ്ട്. മഴ കളി തടസപ്പെടുത്തിയാൽ റിസവർവ് ഡേയിൽ പുനരാരംഭിക്കും.

റിസർവ് ഡേയിലും കളി നടന്നില്ലെങ്കിൽ സംയുക്തജേതാക്കളായി പ്രഖ്യാപിക്കും.

ടി.വി ലൈവ് : സ്റ്റാർ സ്‌പോർട്സിലും ഹോട്ട് സ്റ്റാറിലും ലൈവ്.

2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ചാമ്പ്യൻഷിപ്പിന് ശേഷം ട്വന്റി-20 ഫോർമാറ്റിൽ ലോകകപ്പ്

നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. 2014ന് ശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്.

1

ഏത് ഫോർമാറ്റിലും ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഒരു ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.

Advertisement
Advertisement