ഐ എസ് ആർ ഒ ഗൂഢാലോചന കേസ് ; പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ പ്രതികൾ വ്യാജ തെളിവുണ്ടാക്കിയെന്ന് സി ബി ഐ

Friday 28 June 2024 9:10 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​എ​സ്.​ആ​ർ.​ഒ​ ​ചാ​ര​ക്കേ​സി​നാ​യി​ ​പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ​ ​പ്ര​തി​ക​ൾ​ ​വ്യാ​ജ​ ​തെ​ളി​വു​ണ്ടാ​ക്കി​യെ​ന്ന് ​സി.​ബി.​ഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞു.​ ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ക്കാ​ൻ​ ​ഗൂ​ഢാ​ലോ​ച​ന​യും​ ​ന​ട​ന്നെ​ന്ന് ​ചീ​ഫ് ​ജു​ഡി​ഷ്യ​ൽ​ ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.​ ​ഇ​ത് ​ജാ​മ്യ​മി​ല്ലാ​ ​കു​റ്റ​മാ​ണ്.​ ​ജൂ​ലാ​യ് 26​ന് ​പ്ര​തി​ക​ൾ​ ​നേ​രി​ട്ട് ​ഹാ​ജ​രാ​കാ​ൻ​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.


സ്‌​പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​മു​ൻ​ ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ​സ്.​ ​വി​ജ​യ​ൻ,​ ​മു​ൻ​ ​ഡി.​ജി.​പി​ ​സി​ബി​ ​മാ​ത്യൂ​സ്,​ ​ഗു​ജ​റാ​ത്ത് ​മു​ൻ​ ​ഡി.​ജി.​പി​യും​ ​ഐ.​ബി​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന​ ​ആ​ർ.​ബി.​ ​ശ്രീ​കു​മാ​ർ,​ ​പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​യ​ ​കെ.​കെ.​ ​ജോ​ഷ്വാ,​ ​ഐ.​ ​ബി.​ ​മു​ൻ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പി.​എ​സ്.​ ​ജ​യ​പ്ര​കാ​ശ് ​എ​ന്നി​വ​രാ​ണ് ​പ്ര​തി​ക​ൾ. വ്യാ​ജ​ ​തെ​ളി​വു​ണ്ടാ​ക്കാ​ൻ​ ​ദേ​ഹോ​പ​ദ്ര​വം​ ​ഏ​ൽ​പ്പി​ക്ക​ൽ,​ ​വ്യാ​ജ​രേ​ഖ​ ​ ​ച​മ​യ്ക്ക​ൽ,​ ​അ​ന്യാ​യ​മാ​യി​ ​ത​ട​ഞ്ഞ് ​വ​യ്ക്ക​ൽ,​ ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ക്കാ​ൻ​ ​ഗൂ​ഢാ​ലോ​ച​ന​ ​തു​ട​ങ്ങി​യ​ ​കു​റ്റ​ങ്ങ​ളാ​ണ് ​പ്രതികൾക്കെതിരെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.


ക്ര​യോ​ജ​നി​ക് ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​ഗൂ​ഢാ​ലോ​ച​ന​യെ​ന്നാ​ണ് ​സി.​ബി.​ഐ​യു​ടെ​ ​ആ​ദ്യ​ ​എ​ഫ്.​ഐ.​ആ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​അ​തി​ൽ​ 18​ ​പേ​രാ​യി​രു​ന്നു​ ​പ്ര​തി​ക​ൾ.​ 5​ ​പേ​ർ​ക്കെ​തി​രെ​യാ​ണ് ​കു​റ്റ​പ​ത്രം​ ​ന​ൽ​കി​യ​ത്.​ ​ചീ​ഫ് ​ജു​ഡി​ഷ്യ​ൽ​ ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​യി​ലാ​വും​ ​വി​ചാ​ര​ണ.


1994​ലാ​ണ് ​പൊ​ലീ​സ് ​ചാ​ര​ക്കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ര​ണ്ട് ​എ​ഫ്.​ഐ.​ആ​റു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത്.​ ​ക്ര​യോ​ജ​നി​ക് ​പ്രോ​ജ​ക്ട് ​ഡ​യ​റ​ക്ട​റാ​യ​ ​ന​മ്പി​നാ​രാ​യ​ണ​നെ​യും​ ​പ്ര​തി​യാ​ക്കി​ ​കേ​സെ​ടു​ത്തു.​ 2018​ൽ​ ​ന​മ്പി​നാ​രാ​യ​ണ​ൻ​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​കേ​സി​ൽ​ 2021​ ​ഏ​പ്രി​ൽ​ 15​ന് ​അ​നു​കൂ​ല​ ​വി​ധി​ ​വ​ന്നു.

Advertisement
Advertisement