പി.എസ്.സി പ്രമാണപരിശോധന

Saturday 29 June 2024 12:00 AM IST

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ കെമിക്കൽ ഇൻസ്‌പെക്ടർ/ടെക്നിക്കൽ അസിസ്റ്റന്റ്
(കെമിക്കൽ) (കാറ്റഗറി നമ്പർ 253/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ അപേക്ഷയിലെ ന്യൂനത
പരിഹരിക്കേണ്ടവർക്ക് ജൂലായ് 3ന് രാവിലെ 10.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച്
പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).

പാലക്കാട് വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 111/2022),
എൻ.സി.എ. ഈഴവ/ബില്ലവ/തിയ്യ, എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 700/2021, 703/2021) തസ്തികയിലേക്ക്
ജൂലായ് 2 മുതൽ രാവിലെ 5.30ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം,
കോഴിക്കോട്, വയനാട് ജില്ലകളിൽ വച്ച് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

തിരുവനന്തപുരത്ത് ജൂലായ് 4, 5 തീയതികളിൽ രാവിലെ 5.30 മുതൽ തിരുവനന്തപുരം, കേശവദാസപുരം, എം.ജി. കോളേജ് ഗ്രൗണ്ടിൽ വച്ച് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയും പ്രമാണപരിശോധന നടത്തിയിട്ടില്ലാത്തവർ രേഖകൾ പ്രൊഫൈലിൽ
അപ്‌ലോഡ് ചെയ്തതിനു ശേഷം അസൽ പ്രമാണങ്ങൾ സഹിതവും രാവിലെ 5.15ന് ഹാജരാകണം.

അഭിമുഖം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നെഫ്രോളജി (കാറ്റഗറി നമ്പർ
520/2023), ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 376/2023) തസ്തികയിലേക്ക്
ജൂലായ് 3, 5 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ/ ഇൻസ്ട്രക്ടർ
ഗ്രേഡ് 2 ഇൻ ഇലക്‌ട്രോണിക്സ് എൻജിനീയറിംഗ് (കാറ്റഗറി നമ്പർ 677/2022) തസ്തികയിലേക്ക് 2024
ജൂലൈ 5, 10, 11, 12, 17, 18, 19 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം
നടത്തും. വിവരങ്ങൾക്ക് ജി.ആർ. 10 വിഭാഗവുമായി
ബന്ധപ്പെടണം (0471 2546438).

ഭക്ഷ്യസുരക്ഷാ വകുപ്പിൽ ജൂനിയർ റിസർച്ച് ഓഫീസർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 34/2022)
തസ്തികയിലേക്ക് ജൂലായ് 5ന് രാവിലെ 7.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച്
പ്രമാണപരിശോധനയും അഭിമുഖവും നടത്തും.

സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ സർവേ ഓഫീസർ/റിസർച്ച്
അസിസ്റ്റന്റ്/കാർട്ടോഗ്രാഫർ/ടെക്നിക്കൽ അസിസ്റ്റന്റ് - ഒന്നാം എൻ.സി.എ.- പട്ടികജാതി (കാറ്റഗറി നമ്പർ

489/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ജൂലായ് 5ന് പി.എസ്.സി ആസ്ഥാന
ഓഫീസിൽ വച്ച് അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 4 ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).


കണ്ണൂരിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)
- എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 811/2022, 655/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ജൂലായ് 5ന് പി.എസ്.സി കണ്ണൂർ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

Advertisement
Advertisement