20 പൊലീസ് സ്റ്റേഷനുകൾ കൂടി സ്മാർട്ടാകുന്നു:മുഖ്യമന്ത്രി

Saturday 29 June 2024 12:00 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ 20 പൊലീസ് സ്റ്റേഷനുകൾ കൂടി സ്മാർട്ടാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിൽ കുറഞ്ഞത് 12 വീതം അത്യാധുനിക സി.സി.ടിവി ക്യാമറകളും മോണിറ്ററിംഗ് സിസ്റ്റവും സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി.
മുഴുവൻ ജില്ലാ അതിർത്തികളിലും ബസ് സ്റ്റാൻഡ്,റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓട്ടോമാറ്റിക്ക് നമ്പർ പ്ലേറ്റ് റെക്കഗ്നൈസേഷൻ സിസ്റ്റം (എ.എൻ.പി.ആർ)ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് നിലവിലുള്ള 10 വനിത സ്റ്റേഷനുകൾക്ക് പുറമേ പത്തനംതിട്ട,ഇടുക്കി,പാലക്കാട്,കാസർകോട് ജില്ലകളിൽ 4 വനിത പൊലീസ് സ്റ്റേഷൻ കൂടി ആരംഭിച്ചു.ഒപ്പം കുറ്റാന്വേഷണ മികവ് വർദ്ധിപ്പിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പരിജ്ഞാനം, നിയമപരമായ അവബോധം, കാര്യശേഷി വർദ്ധിപ്പിക്കൽ,പൊതുജനങ്ങളോടുള്ള പെരുമാറ്റം തുടങ്ങി വിവിധ വിഷയങ്ങളിൽ മികച്ച പരിശീലനം നൽകിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി 6304 സൈബർ വോളന്റിയർമാരെ രജിസ്റ്റർ ചെയ്ത് പരിശീലനം നൽകി.

ബാ​ർ​ ​ഉ​ട​മ​ക​ളു​ടെ​ ​പ​ണ​പ്പി​രി​വ്;​വി​ജി​ല​ൻ​സ്
അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​മി​ല്ല​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ബാ​ർ​ ​ഉ​ട​മ​ക​ളു​ടെ​ ​പ​ണ​പ്പി​രി​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ആ​വ​ശ്യ​മി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​വേ​ണ്ടി​ ​മ​ന്ത്രി​ ​എം.​ബി.​രാ​ജേ​ഷ് ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​സം​ഭ​വി​ച്ച​ത് ​പോ​ലെ​യ​ല്ല​ ​ഇ​ത്.
ഫെ​ഡ​റേ​ഷ​ൻ​ ​ഓ​ഫ് ​കേ​ര​ള​ ​ഹോ​ട്ട​ൽ​ ​അ​സോ​സി​യേ​ഷ​നെ​ന്ന​ ​സം​ഘ​ട​ന​യി​ലെ​ ​ജി​ല്ലാ​ ​ഘ​ട​ക​ങ്ങ​ളു​ടെ​ ​അം​ഗ​ങ്ങ​ളാ​ണെ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ട് ​പേ​ര് ​വെ​ളി​പ്പെ​ടു​ത്താ​ത്ത​ ​ഒ​രു​ ​പ​രാ​തി​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​പ​ക​ർ​പ്പ് ​എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​ർ​ക്കും​ ​ല​ഭി​ച്ചി​രു​ന്നു.​ ​ആ​ ​പ​രാ​തി​യി​ൽ​ ​എ​ക്‌​സൈ​സ് ​ആ​സ്ഥാ​ന​ത്തെ​ ​ആ​ഭ്യ​ന്ത​ര​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഏ​ഴു​പേ​രി​ൽ​ ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ​ണ​പ്പി​രി​വ് ​ന​ട​ന്ന​തി​ന് ​തെ​ളി​വി​ല്ലെ​ന്നാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.
എ​ന്നാ​ൽ​ ​ഇ​വ​ർ​ക്കി​ട​യി​ൽ​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ത്തി​ന് ​പ​ണ​പ്പി​രി​വ് ​ന​ട​ന്നി​ട്ടു​ണ്ട്.​ ​ഇ​തേ​ ​തു​ട​ർ​ന്ന് ​അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​യ​ ​പ​ട​ല​പ്പി​ണ​ക്ക​മാ​ണ് ​വി​വാ​ദ​ത്തി​ന് ​കാ​ര​ണം.​ ​ഇ​തു​സം​ബ​ന്ധി​ച്ച​ ​വി​വ​രം​ ​ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് ​അ​ന്വേ​ഷ​ണ​മെ​ന്ന​ ​വാ​ദം​ ​വ​സ്തു​താ​ ​വി​രു​ദ്ധ​മാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്സ്:
ഉ​ദ്ഘാ​ട​നം​ ​തി​രു​വ​ന​ന്ത​പു​രം
ഗ​വ.​ ​വി​മ​ൻ​സ് ​കോ​ളേ​ജിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ലു​ ​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ൾ​ക്ക് ​ജൂ​ലാ​യ് ​ഒ​ന്നി​ന് ​'​വി​ജ്ഞാ​നോ​ത്സ​വ​'​ത്തോ​ടെ​ ​തു​ട​ക്ക​മാ​വും.​ ​സം​സ്ഥാ​ന​ ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​വി​മ​ൻ​സ് ​കോ​ളേ​ജി​ൽ​ ​ഉ​ച്ച​ക്ക് 12​ ​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​ർ​വ​ഹി​ക്കും
ഏ​കീ​കൃ​ത​ ​അ​ക്കാ​ഡ​മി​ക് ​ക​ല​ണ്ട​ർ​ ​പ്ര​കാ​ര​മാ​യി​രി​ക്കും​ ​എ​ല്ലാ​ ​വാ​ഴ്സി​റ്റി​ക​ളി​ലും​ ​ക്ലാ​സ്.​ ​യു​ജി​സി​ ​നി​ർ​ദ്ദേ​ശി​ച്ച​ ​മി​നി​മം​ ​ക്രെ​ഡി​റ്റ്,​ ​ക​രി​ക്കു​ലം​ ​ഘ​ട​ക​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​ക​രി​ക്കു​ലം​ ​ത​യ്യാ​റാ​ക്കി​യ​തെ​ന്ന് ​മ​ന്ത്രി​ ​ആ​ർ.​ ​ബി​ന്ദു​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
മൂ​ന്നു​ ​വ​ർ​ഷം​ ​ക​ഴി​യു​മ്പോ​ൾ​ ​ബി​രു​ദം​ ​നേ​ടി​ ​എ​ക്സി​റ്റ് ​ചെ​യ്യാ​നും,​ ​താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ​നാ​ലാം​ ​വ​ർ​ഷം​ ​തു​ട​ർ​ന്ന് ​ഓ​ണേ​ഴ്സ് ​ബി​രു​ദം​ ​നേ​ടാ​നും,​ ​റി​സ​ർ​ച്ച് ​താ​ൽ​പ​ര്യ​മൂ​ള്ള​വ​ർ​ക്ക് ​ഓ​ണേ​ഴ്‌​സ് ​വി​ത്ത് ​റി​സ​ർ​ച്ച് ​ബി​രു​ദം​ ​നേ​ടാ​നും​ ​ക​ഴി​യും.​ ​വി​ദേ​ശ​ത്തേ​തു​ ​പോ​ലെ​ ​പൂ​ർ​ണ്ണ​മാ​യും​ ​ക്രെ​ഡി​റ്റ് ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​വി​ദ്യാ​ർ​ഥി​ക്ക് ​സ്വ​ന്തം​ ​അ​ഭി​രു​ചി​ക​ളും​ ​ല​ക്ഷ്യ​ങ്ങ​ളും​ ​അ​നു​സ​രി​ച്ച് ​വി​ഷ​യ​ ​കോ​മ്പി​നേ​ഷ​ൻ​ ​തി​ര​ഞ്ഞെ​ടു​ത്ത് ​സ്വ​ന്തം​ ​ബി​രു​ദ​ഘ​ട​ന​ ​രൂ​പ​ക​ൽ​പ​ന​ ​ചെ​യ്യാ​നാ​വും.​ ​എ​ല്ലാ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​നൈ​പു​ണ്യ​വി​ക​സ​ന​ ​കോ​ഴ്സു​ക​ളും​ ​സ്‌​കി​ൽ​ ​ഡെ​വ​ല​പ്മെ​ന്റ് ​കേ​ന്ദ്ര​ങ്ങ​ളും​ ​തു​ട​ങ്ങും.​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​പ്രോ​ഗ്രാം​ ​സം​ബ​ന്ധി​ച്ച​ ​ഹാ​ൻ​ഡ് ​ബു​ക്ക് ​മ​ന്ത്രി​ ​ബി​ന്ദു​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.
ജൂ​ലാ​യ് ​ഒ​ന്നി​ന് ​സം​സ്ഥാ​ന​ത്തെ​ ​കാ​മ്പ​സു​ക​ളി​ൽ​ ​ന​വാ​ഗ​ത​രെ​ ​മു​തി​ർ​ന്ന​ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും​ ​അ​ധ്യാ​പ​ക​രു​ടെ​യും​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വ​ര​വേ​ൽ​ക്കും.​ ​തു​ട​ർ​ന്ന് ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള​ ​ഓ​റി​യ​ന്റേ​ഷ​ൻ​ ​ക്ലാ​സും​ ​ഉ​ണ്ടാ​വും.​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​ന​പ​രി​പാ​ടി​ ​എ​ല്ലാ​ ​ക്യാ​മ്പ​സു​ക​ളി​ലും​ ​ലൈ​വ് ​സ്ട്രീം​ ​ചെ​യ്യും.​ ​തു​ട​ർ​ന്ന് ​ക്യാ​മ്പ​സ് ​ത​ല​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ​ ​ന​ട​ക്കും.

Advertisement
Advertisement