സമുദായ വോട്ടുകൾ കിട്ടിയില്ലെന്ന വാദം തള്ളി സി.പി.എം കേന്ദ്ര കമ്മിറ്റി

Saturday 29 June 2024 4:11 AM IST

​വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രാ​യ​ ​പ​രാ​മ​ർ​ശം​ ​ദോ​ഷ​ക​ര​മെ​ന്ന് ​ ആലപ്പുഴ ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ്

ന്യൂ​ഡ​ൽ​ഹി​/ആലപ്പുഴ: ​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​തോ​ൽ​വി​യെ​ ​ജാ​തി​ ​മ​താ​ടി​സ്ഥാ​ന​ത്തി​ൽ​ ​വി​ല​യി​രു​ത്തി​യ​ ​പാ​ർ​ട്ടി​ ​കേ​ര​ള​ ​ഘ​ട​ക​ത്തി​ന്റെ​ ​നി​ല​പാ​ട് ​ഡ​ൽ​ഹി​യി​ൽ​ ​ഇ​ന്ന​ലെ​ ​ആ​രം​ഭി​ച്ച​ ​സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​ത​ള്ളി.​ ​ഈ​ഴ​വ​രാ​ദി​ ​പി​ന്നാ​ക്ക,​ ​ദ​ളി​ത് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ്ര​തീ​ക്ഷി​ച്ച​ ​പി​ന്തു​ണ​ ​ല​ഭി​ക്ക​ത്തതാണ് ക​ന​ത്ത​ ​തോ​ൽ​വി​ക്ക് ​ഇ​ട​യാ​ക്കി​യ​തെ​ന്ന​ ​ക​ണ്ടെ​ത്ത​ലി​നെ​യും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സീ​താ​റാം​ ​യെ​ച്ചൂ​രി​ ​അ​വ​ത​രി​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ൽ​ ​വി​മ​ർ​ശി​ച്ചെ​ന്നാ​ണ് ​സൂ​ച​ന.
അ​തി​നി​ടെ,​ ​തോ​ൽ​വി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​സ്.​എ​ൻ.​ഡി.​പി​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നെ​തി​രെ​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ളെ​ ​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ച് ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റും​ ​രം​ഗ​ത്തെ​ത്തി.​ ​വെ​ള്ളാ​പ്പ​ള്ളി​ക്കെതി​രാ​യ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്നും,​ ​പ്ര​ബ​ല​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​നേ​താ​വാ​യ​ ​വെ​ള്ളാ​പ്പ​ള്ളി​യെ​ ​പി​ണ​ക്കു​ന്ന​ത്ത് ​പാ​ർ​ട്ടി​ക്ക് ​ദോ​ഷം​ ​ചെ​യ്യു​മെ​ന്നു​മാ​യി​രു​ന്നു​ ​യോ​ഗ​ത്തി​ലെ​ ​പൊ​തു​വി​കാ​രം.
തി​രി​ച്ച​ടി​യു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​കോ​ൺ​ഗ്ര​സി​നും​ ​ബി.​ജെ.​പി​ക്കും​ ​മേ​ൽ​ ​കെ​ട്ടി​വ​ച്ച​ ​കേ​ര​ള​ ​ഘ​ട​ക​ത്തി​ന്റെ​ ​വി​ല​യി​രു​ത്ത​ൽ​ ​ശ​രി​യാ​യി​ല്ലെ​ന്ന് ​യെ​ച്ചൂ​രി​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ശ​ക്തി​ ​കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം​ ​പാ​ർ​ട്ടി​യു​ടെ​ ​അ​ടി​സ്ഥാ​ന​ ​വോ​ട്ട് ​ചോ​ർ​ന്നെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടി​ലെ​ ​ക​ണ്ടെ​ത്ത​ൽ.​ ​സ​ർ​ക്കാ​രി​ന്റെ​ ​ക്ഷേ​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കു​ന്ന​തി​ൽ​ ​വീ​ഴ്‌​ച​യു​ണ്ടാ​യി.​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​ബി.​ജെ.​പി​യെ​ ​നേ​രി​ട്ടെ​തി​ർ​ക്കു​ന്ന​ ​പാ​ർ​ട്ടി​യെ​ന്ന​ ​നി​ല​യി​ൽ​ ​കേ​ര​ള​ത്തി​ലും​ ​കോ​ൺ​ഗ്ര​സി​ന് ​സ്വീ​കാ​ര്യത​ല​ഭി​ച്ചെ​ന്നും​ ​അ​ത് ​സി.​പി.​എ​മ്മി​ന് ​തി​രി​ച്ച​ടി​യാ​യെ​ന്നു​മു​ള്ള​ ​കേ​ര​ള​ത്തി​ന്റെ​ ​വാ​ദം​ ​യെ​ച്ചൂ​രി​ ​ത​ള്ളി.​ ​കോ​ൺ​ഗ്ര​സി​ന് ​മേ​ൽ​ക്കൈ​യു​ള്ള​ ​'​ഇ​ന്ത്യ​"​മു​ന്ന​ണി​യു​ടെ​ ​ഭാ​ഗ​മാ​യ​ത് ​തി​രി​ച്ച​ടി​യാ​യെ​ന്ന​ ​നി​ല​പാ​ടി​നെ​യും​ ​യെ​ച്ചൂ​രി​ ​വി​മ​ർ​ശി​ച്ചു.

മലബാറിലെ വോട്ടു ചോർച്ച വെള്ളാപ്പള്ളി കാരണമോ?

മലബാറിൽ വോട്ടു ചോർന്നത് വെള്ളാപ്പള്ളി കാരണമാണോയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റിൽ എച്ച്. സലാം ചോദിച്ചു. പി.പി. ചിത്തരഞ്ജനും പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ. പ്രസാദും പിന്തുണച്ചു. ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെയല്ല,​ എല്ലാ വിഭാഗത്തിന്റെയും വോട്ടു ചോർന്നു. തോൽവിക്ക് മുഖ്യകാരണം സർക്കാരിന്റെ ഭരണപരാജയമെന്നും വിമർശനമുണ്ടായി. ഒന്നാം പിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ മുഖ്യമന്ത്രി ഒഴികെ പരാജയമാണ്. തൊഴിലാളി വർഗ പാർട്ടിക്ക് ചേരാത്ത ധാർഷ്ട്യവും ക്ഷേമപ്രവർത്തനങ്ങളിലുണ്ടായ ഗുരുതര വീഴ്ചയും ജനപ്രീതി നഷ്ടപ്പെടുത്തി. ധന - ആരോഗ്യ വകുപ്പുകൾ സമ്പൂർണ പരാജയമാണെന്ന് മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞ് വിമർശനമുയർന്നു.

.

Advertisement
Advertisement